വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
ലേഖനങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്
2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക. 3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.
ഇതും കാണുക: |
ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക
[തിരുത്തുക]
- സായി ശ്യാം രാമചന്ദ്രൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വ്യക്തിക്ക് ശ്രദ്ധേയത കാണുന്നില്ല. ലേഖനം നീക്കം ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:42, 6 മേയ് 2026 (UTC)
- പുലാമന്തോൾ മൂസ്സ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
പരസ്യം. കൂടാതെ AI ഉപയോഗിച്ച് ലേഖനം നിർമ്മിക്കുന്നു. മായ്കൽ ടാഗ് നീക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 16:29, 12 മേയ് 2026 (UTC)
- @Honourable hitman, ചർച്ചയിൽ തീരുമാനമാകുന്നതുവരെ ഫലകം നീക്കരുത് എന്നത് ശ്രദ്ധിക്കുക. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:29, 16 മേയ് 2026 (UTC)
- സായി ശ്യാം രാമചന്ദ്രൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വ്യക്തിക്ക് ശ്രദ്ധേയത കാണുന്നില്ല. ലേഖനം നീക്കം ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:42, 6 മേയ് 2026 (UTC)
- അബ്ദുൾ മുനീർ എൻ.കെ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വ്യക്തിക്ക് ശ്രദ്ധേയത കാണുന്നില്ല. അവലംബമില്ല. ലേഖനം നീക്കം ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:38, 6 മേയ് 2026 (UTC)
- Mercy foundation (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ലാത്ത സ്ഥാപനം രൺജിത്ത് സിജി {Ranjithsiji} ✉ 12:51, 25 ഏപ്രിൽ 2026 (UTC)
- വാക്കോട് മൊയ്തീൻ കുട്ടി ഫൈസി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി. നീക്കം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 07:56, 22 ഏപ്രിൽ 2026 (UTC)
- കൊടക് അബ്ദുറഹ്‍മാൻ മുസ്‍ലിയാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി. നീക്കം ചെയ്യണം രൺജിത്ത് സിജി {Ranjithsiji} ✉ 07:55, 22 ഏപ്രിൽ 2026 (UTC)
- നാസിം ചാനടുക്കം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി. നീക്കം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 07:54, 22 ഏപ്രിൽ 2026 (UTC)
- സുനിൽ ജോസഫ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത തെളിയിക്കുന്നതിനുള്ള അവലംബങ്ങൾ കാണുന്നില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:01, 16 ഏപ്രിൽ 2026 (UTC)
- പി വി സുകുമാരൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി രൺജിത്ത് സിജി {Ranjithsiji} ✉ 17:19, 10 ഏപ്രിൽ 2026 (UTC)
- Mitun M Das (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങൾ ഒന്നും ഇല്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:13, 8 ഏപ്രിൽ 2026 (UTC)
- അപ്പുണ്ണി ഏട്ടൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല. നീക്കം ചെയ്യണം Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:35, 6 ഏപ്രിൽ 2026 (UTC)
- അജേഷ് മാഷ് കോട്ടായി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല. വ്യക്തിപൂജ. പകർപ്പവകാശലംഘനം. ലേഖനം നീക്കം ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:34, 6 ഏപ്രിൽ 2026 (UTC)
- നമസ്കാരം സർ, എനിക്ക് ശരിയായ നിർദ്ദേശം നൽകാമോ ?ഇതിൽ തെറ്റായ ഒരു കാര്യവും എഴുതിയിട്ടില്ല എന്നതാണ് എന്റെ വിശ്വാസം Ajesh Kottayi (സംവാദം) 03:21, 7 ഏപ്രിൽ 2026 (UTC)
- ജീവിതത്തിൽ എന്റെ ജീവിതത്തിൽ അനുഭവിച്ചല കഷ്ടപ്പാടുകളും മറ്റും മറ്റുളളവർക്ക് പ്രചോദനമാകണം എന്നുമാത്രമാണ് കരുതിയത്. താങ്കളെ പോലെ ഉളളവർ അതിനെ ഏങ്ങിനെ കാണുന്നു എന്ന് അറിയില്ല Ajesh Kottayi (സംവാദം) 03:29, 7 ഏപ്രിൽ 2026 (UTC)
- സുഹൃത്തേ, വിക്കിപീഡിയ എന്തൊക്കെയല്ല എന്നത് കാണുമല്ലോ? Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:16, 8 ഏപ്രിൽ 2026 (UTC)
- തലതിരിവിൽ നിന്നും ആഞ്ജകളിലേക്ക് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:50, 3 ഏപ്രിൽ 2026 (UTC)
- സുധീർ മമ്പാട് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി രൺജിത്ത് സിജി {Ranjithsiji} ✉ 11:51, 31 മാർച്ച് 2026 (UTC)
- ശ്രദ്ധേയത ഇല്ല. ഒഴിവാക്കാം.--Irshadpp (സംവാദം) 19:22, 3 ഏപ്രിൽ 2026 (UTC)
- ഇടുക്കി സീറോ-മലബാർ കത്തോലിക്കാ രൂപത (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
സഭക്കും അതിരൂപതകൾക്കും പോരേ താളുകൾ. ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളാണെങ്കിൽ ഒന്നുപോലുമില്ല. Irshadpp (സംവാദം) 05:08, 29 മാർച്ച് 2026 (UTC)
- സ്വതന്ത്ര ലേഖനമാകാനുള്ള ശ്രദ്ധേയത നിലവിൽ ഇല്ലാത്തതിനാൽ ഇത് അതിരൂപത അല്ലെങ്കിൽ സഭയുടെ താളിലേക്ക് തിരിച്ചുവിടാവുന്നത് ആണെന്ന് തോന്നുന്നു. Ajeeshkumar4u (സംവാദം) 05:55, 12 ഏപ്രിൽ 2026 (UTC)
- സജി ജോസഫ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
നിലവിൽ ഈ വ്യക്തിക്ക് ശ്രദ്ധേയത കാണുന്നില്ല. നീക്കം ചെയ്യാം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:48, 22 മാർച്ച് 2026 (UTC)
- മായ്ക്കാവുന്നതാണ്. Irshadpp (സംവാദം) 19:28, 3 ഏപ്രിൽ 2026 (UTC)
- മലയാളത്തിലെ പോർച്ചുഗീസ് പദങ്ങൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിക്കിചൊല്ലുകളിൽ ചേർക്കാവുന്ന ലേഖനം. വിക്കിപീഡിയയ്ക്ക് യോജിച്ചതല്ല. രൺജിത്ത് സിജി {Ranjithsiji} ✉ 06:37, 4 മാർച്ച് 2026 (UTC)
- എം.എം പുരുഷോത്തമൻ നായർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി രൺജിത്ത് സിജി {Ranjithsiji} ✉ 09:10, 1 മാർച്ച് 2026 (UTC)
- നമസ്കാരം,
- ഡോ. എം.എം. പുരുഷോത്തമൻ നായർ മലയാള ഭാഷാ ഗവേഷണ രംഗത്ത് തള്ളിക്കളയാനാവാത്ത വ്യക്തിത്വമാണെന്ന് താഴെ പറയുന്ന വസ്തുതകളിലൂടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു:
- തിരുനിഴൽമാലയുടെ കണ്ടെത്തലും പ്രസാധനവും: മലയാളത്തിലെ ഏറ്റവും പ്രാചീനമായ പാട്ടുസാഹിത്യ കൃതികളിൽ ഒന്നായ 'തിരുനിഴൽമാല' (12-13 നൂറ്റാണ്ട്) കണ്ടെത്തി, ശാസ്ത്രീയമായി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത് ഇദ്ദേഹമാണ്. ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട ഈ കൃതിയുടെ കണ്ടെത്തൽ മലയാള ഭാഷാചരിത്രപഠനത്തിലെ ഒരു വഴിത്തിരിവായിരുന്നു.
- രാമചരിതത്തിലെ വൈദഗ്ധ്യം: മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി കരുതപ്പെടുന്ന 'രാമചരിത'ത്തിൽ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം, ആ കൃതിയുടെ മൂലരൂപം കണ്ടെത്തുന്നതിനായി നടത്തിയ പഠനങ്ങൾ ശ്രദ്ധേയമാണ്. ഹെർമൻ ഗുണ്ടർട്ട് ശേഖരിച്ച താളിയോലകൾ പരിശോധിച്ച് അദ്ദേഹം തയ്യാറാക്കിയ 724 പേജുകളുള്ള ബൃഹത്തായ പ്രബന്ധം ഇന്ന് മദ്രാസ് സർവ്വകലാശാല ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നു.
- അക്കാദമിക് സ്വാധീനം: അദ്ദേഹത്തിന്റെ 'രാമചരിതവും പാട്ടുമാതൃകകളും' തുടങ്ങിയ കൃതികൾ കേരളത്തിലെയും കാലിക്കറ്റിലെയും പ്രമുഖ സർവ്വകലാശാലകളിൽ ബിരുദാനന്തര ബിരുദ പഠനത്തിന് (M.A. Malayalam) പാഠപുസ്തകങ്ങളായും റഫറൻസ് ഗ്രന്ഥങ്ങളായും ഉപയോഗിക്കുന്നു.
- ഗ്രന്ഥസൂചികൾ: കേരളത്തിലെ താളിയോല ഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ 'താളിയോല ഗ്രന്ഥസൂചി' (രണ്ട് വാല്യങ്ങൾ) ഭാഷാ ഗവേഷകർക്ക് ഇന്നും ഏറ്റവും വലിയ അവലംബമാണ്.
- ഇത്രയും വലിയ സംഭാവനകൾ നൽകിയ, സർവ്വകലാശാലാ തലപ്പത്തിരുന്ന ഒരു പണ്ഡിതൻ വിക്കിപീഡിയയുടെ ശ്രദ്ധേയതാ മാനദണ്ഡങ്ങൾക്കപ്പുറം നിൽക്കുന്ന വ്യക്തിയാണെന്ന് ഞാൻ കരുതുന്നു. അതിനാൽ ഈ ലേഖനം വിക്കിപീഡിയയിൽ നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. Anilsnair (സംവാദം) 15:45, 1 മാർച്ച് 2026 (UTC)
- ഏതാനും അവലംബങ്ങൾ ചേർക്കപ്പെട്ടതായി കാണുന്നു. ശ്രദ്ധേയ പരാമർശമുള്ള ഒരു അവലംബം കൂടി വരികയാണെങ്കിൽ നന്നായിരിക്കും. Irshadpp (സംവാദം) 09:47, 4 മാർച്ച് 2026 (UTC)
- വളരെ പ്രധാനപ്പെട്ട അവലംബങ്ങൾ ചേർക്കപ്പെട്ടു . Anilsnair (സംവാദം) 13:15, 5 മാർച്ച് 2026 (UTC)
- അദ്ദേഹത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം തെളിയിക്കാൻ സെസാറി ഗാലെവിച്ചിന്റെ (Cezary Galewicz) "Editorship and History Making: On Historicizing Modern Editions of Tiruniḻalmāla" എന്ന ലേഖനത്തിൽ, പുരുഷോത്തമൻ നായരുടെ എഡിറ്റിംഗ് ദൗത്യം മലയാളം കൃതികളുടെ ചരിത്രവൽക്കരണത്തിലെ സുപ്രധാന നിമിഷമായി അടയാളപ്പെടുത്തിയിട്ടുണ്ട്. Anilsnair (സംവാദം) 13:41, 5 മാർച്ച് 2026 (UTC)
- ഏതാനും അവലംബങ്ങൾ ചേർക്കപ്പെട്ടതായി കാണുന്നു. ശ്രദ്ധേയ പരാമർശമുള്ള ഒരു അവലംബം കൂടി വരികയാണെങ്കിൽ നന്നായിരിക്കും. Irshadpp (സംവാദം) 09:47, 4 മാർച്ച് 2026 (UTC)
- സാമൂഹിക പ്രവർത്തനം (തൊഴിൽവൃത്തിപരമായത്) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല. ഇംഗ്ലീഷ് താളിൽ നിന്ന് വിവർത്തനം ചെയ്യുന്നതാണ് ഉചിതം. Irshadpp (സംവാദം) 07:33, 28 ഫെബ്രുവരി 2026 (UTC)
- ഒരു ആമുഖ ലേഖനം എന്ന നിലയിൽ, ഇത് തികച്ചും അനുയോജ്യമാണ്. സ്റ്റബ് ഫലകം ചേർത്തിട്ടുണ്ടുതാനും. മായ്ക്കുക എന്ന ഫലകം തികച്ചും ഉചിതമല്ലാത്തത് കൊണ്ട് അത് തിരുത്തിയിട്ടുണ്ട്, എന്നാൽ അത് സൗകര്യപ്രദം അല്ലായെങ്കിൽ തിരിച്ചു ചേർക്കാവുന്നതാണ്.~2026-14548-41 (talk) 02:02, 7 മാർച്ച് 2026 (UTC)
- ചർച്ചയിൽ സമവായമാകുന്നത് വരെ ഫലകം നീക്കരുത്.-- Irshadpp (സംവാദം) 06:47, 7 മാർച്ച് 2026 (UTC)
- കേരള സർവീസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല. കേരള എൻജിഒ യൂണിയൻ താളിൽ ലയിപ്പിക്കാവുന്നതാണ് Ajeeshkumar4u (സംവാദം) 09:01, 31 ജനുവരി 2026 (UTC)
- കേരള യാത്ര 2026 (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ലാത്ത സംഭവം. രൺജിത്ത് സിജി {Ranjithsiji} ✉ 12:13, 2 ജനുവരി 2026 (UTC)
- ഈ ലേഖനം ഒരു സാധാരണ പ്രാദേശിക പരിപാടിയല്ല. ഒരു സംസ്ഥാനതല പര്യടനം (14 ജില്ലകകളിലൂടെ നടക്കുന്ന പരിപാടിയാണ്, 16 ദിവസം). സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ,മറ്റു സംസ്ഥാനങ്ങളിലെ എംഎൽഎമാർ തുടങ്ങിയവർ മുതൽ മത സാമൂഹിക രാഷ്ട്രീയ സാംസ്കാരി രംഗത്തുള്ളവർ കൂടി പങ്കെടുക്കുന്നു.
- കൂടാതെ പ്രധാന മാധ്യമങ്ങളെല്ലാം തന്നെ പ്രസ്തുത വിഷയം നല്ല രീതിയിൽ കവർ ചെയ്തിട്ടുമുണ്ട്. The Hindu, Indian Express, Malayala Manorama, Mathrubhumi തുടങ്ങിയ സ്വതന്ത്രവും വിശ്വസനീയവുമായ മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്ത സംഭവം കൂടിയാണ്.
- അതുകൊണ്ട് തന്നെ ശ്രദ്ധേയമാണെന്നും ലേഖനം നിലനിർത്തണമെന്നും ആവശ്യപ്പെടുന്നു അക്ബറലി{Akbarali} (സംവാദം) 16:52, 2 ജനുവരി 2026 (UTC)
- കൂടാതെ വർഗീയമായി കേരള സമൂഹത്തെ വിഭജിക്കാൻ വിവിധ കോണുകളിൽ നിന്ന് ശ്രമം നടക്കുമ്പോൾ മനുഷ്യത്വം എന്ന പ്രമേയത്തിൽ എല്ലാവരെയും കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തെ സാമൂഹ്യശാസ്ത്രപരമായി ഏറെ പ്രധാന്യമുള്ളതായി വിവിധ പ്രമുഖർ വിലയിരുത്തുന്നു. അക്ബറലി{Akbarali} (സംവാദം) 17:15, 7 ജനുവരി 2026 (UTC)
- ശ്രദ്ധേയതയില്ല. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന താളിലേക്ക് സംക്ഷിപ്തമായി ചേർക്കാവുന്ന ഉള്ളടക്കം. താൾ മായ്ക്കാവുന്നതാണ്.Irshadpp (സംവാദം) 20:45, 29 ജനുവരി 2026 (UTC)
- താഴെപറയുന്ന കാരണങ്ങളാൽ ഈ ലേഖനം സ്വതന്ത്ര നിലനിൽപ്പുള്ള (Stand-alone article) ഒരു വിഷയമായി നിലനിനിൽക്കേണ്ടതാണ്.
- സ്വതന്ത്രമായ മാധ്യമ കവറേജ്: ഒരു സംഘടനയുടെ പതിവ് പരിപാടി എന്നതിലുപരി, The Hindu, Indian Express, Malayala Manorama, Mathrubhumi തുടങ്ങി ഇന്ത്യക്ക് പുറത്തുള്ള അറബ് മാധ്യമങ്ങൾ വരെ ഈ യാത്രയെക്കുറിച്ച് സ്വതന്ത്രമായ വാർത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിക്കിപീഡിയയുടെ ശ്രദ്ധേയതാ നയമനുസരിച്ച് (GNG), ഒരു വിഷയത്തെക്കുറിച്ച് വിശ്വസനീയവും സ്വതന്ത്രവുമായ സ്രോതസ്സുകളിൽ കാര്യമായ പരാമർശങ്ങൾ ഉണ്ടെങ്കിൽ അത് ശ്രദ്ധേയമാണ്.
- വ്യാപ്തിയും പ്രാധാന്യവും: 14 ജില്ലകളിലൂടെ കടന്നുപോകുന്ന ഒരു സംസ്ഥാനതല പര്യടനമാണിത്. മന്ത്രിമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തം ഇതിനെ ഒരു പ്രാദേശിക പരിപാടി എന്നതിലുപരി വലിയൊരു സാമൂഹിക സംഭവമാക്കി മാറ്റുന്നു.
- ലയനം പ്രായോഗികമല്ല: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന താളിലേക്ക് ഇത് ലയിപ്പിക്കുന്നത് ആ ലേഖനത്തിന്റെ ദൈർഘ്യത്തെയും ഘടനയെയും ദോഷകരമായി ബാധിക്കും. ഈ യാത്രയുമായി ബന്ധപ്പെട്ട തീയതികൾ, റൂട്ട്, വിവിധ കേന്ദ്രങ്ങളിലെ പ്രമേയങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കാൻ ഒരു പ്രത്യേക ലേഖനം തന്നെയാണ് അനുയോജ്യം.
- സാമൂഹിക പ്രസക്തി: വർഗീയ ധ്രുവീകരണത്തിനെതിരെ 'മനുഷ്യത്വം' എന്ന പ്രമേയത്തിൽ ഉയർത്തിപ്പിടിക്കുന്ന ഈ യാത്രയ്ക്ക് വലിയൊരു സാമൂഹിക ശാസ്ത്രപരമായ പ്രധാന്യമുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്.
- അക്ബറലി{Akbarali} (സംവാദം) 13:27, 3 ഫെബ്രുവരി 2026 (UTC)
- താഴെപറയുന്ന കാരണങ്ങളാൽ ഈ ലേഖനം സ്വതന്ത്ര നിലനിൽപ്പുള്ള (Stand-alone article) ഒരു വിഷയമായി നിലനിനിൽക്കേണ്ടതാണ്.
- ഓരോ സംഘടനകളും നടത്തുന്ന സമ്മേളനങ്ങളും ജാഥകളുമൊന്നും സ്വയം ശ്രദ്ധേയത കൈവരിക്കുന്നില്ല. ഇവക്കെല്ലാം റുട്ടീൻ കവറേജ് ഉണ്ടായിരിക്കുകയും ചെയ്യും. ഇവിടെ ജാഥ സംഘടിപ്പിച്ച കേരള മുസ്ലിം ജമാഅത്ത് എന്നത് പോലും അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടന എന്ന നിലക്ക് സ്വയം ശ്രദ്ധേയത ഇല്ലാത്തതാണ്. നേതാവ് ജാഥ നടത്തുമ്പോൾ അണികൾക്കുണ്ടാവുന്ന ആവേശം വിക്കിപീഡിയയിൽ വരേണ്ടതില്ലെന്ന് കരുതുന്നു.- Irshadpp (സംവാദം) 08:59, 5 ഫെബ്രുവരി 2026 (UTC)
- ഒരു നേതാവിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ ശ്രദ്ധേയതയില്ല എന്ന കള്ളം പറഞ്ഞ് പറഞ്ഞ് വിക്കിപീഡിയയിൽ നിന്ന് തങ്ങൾക്കിഷ്ടമില്ലാത്തവരുടെ ലേഖനം ഒഴിവാക്കേണ്ടതുമില്ല എന്നും കരുതുന്നു. അക്ബറലി{Akbarali} (സംവാദം) 07:55, 8 ഫെബ്രുവരി 2026 (UTC)
- നേതാവിന് ശ്രദ്ധേയതയില്ലെന്നാരും പറഞ്ഞിട്ടില്ല. നേതാവിന്റെ ജാഥക്കാണ് ശ്രദ്ധേയതയില്ലെന്ന് പറഞ്ഞത്. അത് സ്വാഭാവികമായി നടക്കുന്ന സംഘടനാപ്രവർത്തനം മാത്രമാണ്. റുട്ടീൻ പരിപാടികൾക്ക് ശ്രദ്ധേയത വരില്ല. Irshadpp (സംവാദം) 15:30, 8 ഫെബ്രുവരി 2026 (UTC)
- സാധാരണ സംഘടനാ പരിപാടികൾക്ക് (Routine organizational events) ശ്രദ്ധേയത ഉണ്ടാകില്ല എന്ന പൊതുതത്വം ശരിയാണെങ്കിലും, ഈ ലേഖനത്തിന്റെ കാര്യത്തിൽ അത് ബാധകമല്ല. വിക്കിപീഡിയയുടെ ശ്രദ്ധേയതാ നയം (GNG) മുൻനിർത്തി താഴെ പറയുന്ന കാരണങ്ങളാൽ ഈ ലേഖനം ഒരു സ്വതന്ത്ര താളായി നിലനിൽക്കേണ്ടതാണ്:
- വിശ്വസനീയവും സ്വതന്ത്രവുമായ സ്രോതസ്സുകൾ (Significant Coverage): വിക്കിപീഡിയയുടെ അടിസ്ഥാന മാനദണ്ഡമായ GNG പ്രകാരം ഒരു വിഷയത്തെക്കുറിച്ച് വിശ്വസനീയമായ സ്രോതസ്സുകളിൽ (Independent sources) ഒന്നിലധികം റിപ്പോർട്ടുകൾ ഉണ്ടാകണം. ഈ യാത്രയെക്കുറിച്ച് The Hindu, Mathrubhumi, Malayala Manorama, New Indian Express തുടങ്ങിയ മുൻനിര മാധ്യമങ്ങളിൽ കേവലം ഒരു വാർത്തയല്ല, മറിച്ച് യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ (കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ) Sustained Coverage ലഭ്യമാണ്. ഇത് 'റുട്ടീൻ കവറേജ്' എന്ന പരിധിക്ക് പുറത്താണ്.
- രണ്ടമതായി, സാമൂഹികവും രാഷ്ട്രീയവുമായ സ്വാധീനം (Impact beyond Routine): കേവലം ഒരു സംഘടനയുടെ ആഭ്യന്തര പരിപാടി എന്നതിലുപരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മറ്റ് മന്ത്രിമാർ, എം.പിമാർ തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങളുടെ പങ്കാളിത്തം ഈ യാത്രയ്ക്ക് ഒരു State-wide significance നൽകുന്നു. വർഗീയ ധ്രുവീകരണത്തിനെതിരെ 'മനുഷ്യത്വം' എന്ന പ്രമേയത്തിൽ നടന്ന ഈ യാത്ര സാമൂഹികവും രാഷ്ട്രീയവുമായ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
- നയപരമായ ആവശ്യങ്ങൾ (Policy Demands): മലപ്പുറം ജില്ലാ വിഭജനം പോലുള്ള ഭരണപരമായ ആവശ്യങ്ങൾ ഈ യാത്രയിലൂടെ പൊതുമധ്യത്തിൽ ചർച്ചയായി. സമാനമായ ആവശ്യം പിന്നീട് ഇ.കെ. വിഭാഗം സമസ്ത ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ സംഘടനകളും ഏറ്റെടുത്തതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒരു യാത്ര ഉന്നയിച്ച ആവശ്യം സംസ്ഥാനത്തെ മറ്റ് പ്രധാന സാമൂഹിക-രാഷ്ട്രീയ വിഭാഗങ്ങളും ചർച്ച ചെയ്യുന്നുണ്ടെങ്കിൽ, അത് ആ യാത്രയുടെ ചരിത്രപരമായ ശ്രദ്ധേയതയ്ക്ക് തെളിവാണ്. അക്ബറലി{Akbarali} (സംവാദം) 06:14, 9 ഫെബ്രുവരി 2026 (UTC)
- ഒരു സംഘടന ഒരു ജാഥ നടത്തി, പത്രങ്ങൾക്ക് പത്രക്കുറിപ്പ് നൽകിയാൽ അവർ അത് പ്രസിദ്ധീകരിക്കും. വിളിച്ചാൽ വിവിധ രാഷ്ട്രീയക്കാർ പരിപാടിക്ക് വരും. ഇതൊക്കെ മൊത്തം PR വർക്ക് ആണ്. ഇതൊക്കെ റുട്ടീൻ ആയി നടക്കുന്നതാണ്. ജില്ലകളുടെ വിഭജനം കാലാകാലങ്ങളായി നിലനിൽക്കുന്ന ആവശ്യങ്ങളാണ്, പുതിയ കാര്യമല്ല. വേണമെങ്കിൽ താളിന്റെ ഉള്ളടക്കം സംക്ഷിപ്തമായി മുസ്‌ലിയാരുടെയും സംഘടനയുടെയും താളിൽ ചേർക്കാം എന്നതിലപ്പുറം ഒരു ശ്രദ്ധേയതയും ഈ താളിന് ഇല്ല. -- Irshadpp (സംവാദം) 07:28, 9 ഫെബ്രുവരി 2026 (UTC)
- ശ്രദ്ധേയതയുടെ മാനദണ്ഡം (WP:EVENT): വിക്കിപീഡിയയിലെ എവന്റ് നോട്ടബിലിറ്റി (Event Notability) ഗൈഡ്‌ലൈൻ പ്രകാരം, ഒരു സംഭവം വ്യാപകമായ മാധ്യമശ്രദ്ധ നേടുകയും (Large-scale coverage) അത് പ്രാദേശിക തലത്തിനപ്പുറം ചർച്ചയാവുകയും ചെയ്താൽ അതിന് സ്വതന്ത്ര നിലനിൽപ്പിന് അർഹതയുണ്ട്. ഇവിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തു എന്നത് പ്രോട്ടോക്കോൾ എന്നതിലുപരി ആ വിഷയത്തിന് ലഭിച്ച സ്റ്റേറ്റ് വൈഡ് അംഗീകാരമായാണ് (State-wide significance) കണക്കാക്കേണ്ടത്.
- ഇർഷാദ് ഉന്നയിച്ച "PR വർക്ക്" എന്ന ആരോപണം വിക്കിപീഡിയയുടെ സ്രോതസ്സ് നയങ്ങൾക്ക് (WP:RS) നിരക്കുന്നതുമല്ല. ഈ ഒരു യാത്രക്ക് പത്രകുറിപ്പ് നൽകി എന്നതൊക്കെ തെളിവില്ലാത്ത ആരോപണങ്ങളാണ്. സാധാരണയായി ഒരു സംസ്ഥാന ദേശീയ പ്രധാന്യമുള്ള സംഭവങ്ങൾ നടക്കുമ്പോൾ അവിടങ്ങളിൽ റിപ്പോർട്ടർമാർ നേരിട്ട്പോയിട്ടാണ് റിപ്പോർട്ട് ചെയ്യുക , അതിന് അവരെ ക്ഷണിക്കുക പോലും ചെയ്യേണ്ടതില്ല എന്ന അടിസ്ഥാന വിവരം അറിയുമല്ലോ.
- എഡിറ്റോറിയൽ കൺട്രോൾ (Editorial Independence): മാധ്യമങ്ങൾ ഒരു സംഘടന നൽകുന്ന പത്രക്കുറിപ്പ് (Press Release) അതുപോലെ പ്രസിദ്ധീകരിക്കുന്നതും, ആ വാർത്തയെ സ്വന്തം നിലയിൽ റിപ്പോർട്ട് ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. The Hindu, Indian Express, Asianet, Reporter, Mediaone, Malayala Manorama തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ സ്വന്തം ലേഖകരെ ഉപയോഗിച്ചാണ് ഈ യാത്ര കവർ ചെയ്തത്. അല്ലാതെ കേവലം ഇർഷാദ് ആരോപിക്കുന്നത് പോലെ പത്രക്കുറിപ്പുകൾ അല്ല എന്ന് അവലംബം പരിശോധിക്കുന്ന ആർക്കും മനസ്സിലാകും.
- മാധ്യമങ്ങളുടെ വിശ്വാസ്യത: ഒരു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചു എന്നത് കൊണ്ട് മാത്രം ഈ മാധ്യമങ്ങൾ ആ പരിപാടിയെക്കുറിച്ച് വാർത്ത നൽകില്ല. ആ വിഷയത്തിന് വാർത്താ പ്രാധാന്യം (News value) ഉണ്ടെങ്കിൽ മാത്രമേ അത് വലിയ വാർത്തയായി മാറുകയുള്ളൂ. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഒരുപോലെ ഈ യാത്രയ്ക്ക് നൽകിയ പ്രാധാന്യം അതിന്റെ പൊതുജന ശ്രദ്ധേയതയ്ക്ക് തെളിവാണ്.
- വിമർശനാത്മകമായ സമീപനം: PR വർക്കുകളിൽ ഒരിക്കലും വരാത്ത ഒന്നാണ് വിഷയത്തിന്റെ ആഴത്തിലുള്ള വിശകലനം. മലപ്പുറം ജില്ലാ വിഭജനം പോലുള്ള നയപരമായ ആവശ്യങ്ങൾ ഈ യാത്രയുടെ ഭാഗമായി മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും വിശകലനം ചെയ്തത് അത് ഒരു കേവലം സംഘടനാ പരിപാടി അല്ലാത്തതിനാലാണ്.
- തുടർച്ചയായ ചർച്ചകൾ: ഈ യാത്ര ഉന്നയിച്ച ആവശ്യങ്ങൾ (ജില്ലാ പുനഃസംഘടന) പിന്നീട് ഇ.കെ വിഭാഗം സമസ്ത ഉൾപ്പെടെയുള്ള മറ്റ് സംഘടനകളും ഔദ്യോഗികമായി ഏറ്റെടുത്തത് ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൂടാതെ ബജറ്റിൽ ഉൾപ്പെടുത്തിയ പല പദ്ധതികളും ഇതിന്റെ ഇംപാക്ടിനെ സൂചിപ്പിക്കുന്നു. ഒരു PR വർക്കിന് ഇത്തരത്തിൽ മറ്റ് സംഘടനകളുടെ അജണ്ടയിൽ സ്വാധീനം ചെലുത്താൻ കഴിയില്ല.
- സ്രോതസ്സുകളുടെ ബാഹുല്യം: വിക്കിപീഡിയ നയമനുസരിച്ച് ഒന്നിലധികം വിശ്വസനീയവും സ്വതന്ത്രവുമായ സ്രോതസ്സുകൾ (Multiple independent sources) ഒരു വിഷയത്തെക്കുറിച്ച് ഉണ്ടെങ്കിൽ അതിനെ PR വർക്ക് എന്ന് വിളിച്ച് തള്ളിക്കളയാനാവില്ല. ഈ വിഷയത്തിൽ അത്തരത്തിലുള്ള വിപുലമായ സ്രോതസ്സുകൾ ലഭ്യമാണ്.
- അതുകൊണ്ട്, വ്യക്തമായ തെളിവുകളില്ലാതെ ഈ റിപ്പോർട്ടുകളെല്ലാം "PR വർക്ക്" ആണെന്ന് പറയുന്നത് വിക്കിപീഡിയയുടെ നിഷ്പക്ഷതാ നയത്തിന് വിരുദ്ധമാണ്. വിശ്വസനീയമായ മാധ്യമ റിപ്പോർട്ടുകൾക്ക് വിക്കിപീഡിയ നൽകുന്ന പ്രാധാന്യം ഈ ലേഖനത്തിനും ലഭിക്കേണ്ടതുണ്ട്.
- ഈ വാർത്തകളെല്ലാം 'PR വർക്ക്' ആണെന്ന് ഇർഷാദ് ആരോപിക്കുമ്പോൾ, അതിനെ സാധൂകരിക്കുന്ന തെളിവുകൾ താങ്കൾ നൽകുന്നില്ല. വിക്കിപീഡിയയിൽ ഒരു എഡിറ്ററുടെ വ്യക്തിപരമായ നിഗമനങ്ങളേക്കാൾ (Personal opinions) വില നൽകുന്നത് മുൻനിര മാധ്യമങ്ങളുടെ സ്വതന്ത്രമായ റിപ്പോർട്ടിംഗിനാണ്.
- The Hindu അല്ലെങ്കിൽ Indian Express പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള മാധ്യമങ്ങൾ ഒരു സംഘടനയുടെ PR ഏജൻസികളായല്ല പ്രവർത്തിക്കുന്നത്. അവർ ഒരു വാർത്ത നൽകുന്നുണ്ടെങ്കിൽ അതിന് സാമൂഹികമായ പ്രസക്തിയുണ്ടെന്ന് ഉറപ്പുവരുത്താറുണ്ട്. ആ മാധ്യമങ്ങൾ സ്വന്തം പ്രസിദ്ധീകരിച്ച വാർത്തകളെ PR എന്ന് മുദ്രകുത്തുന്നത് ആ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
- നമ്മൾ തമ്മിലുള്ള ഈ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ, വിക്കിപീഡിയയിലെ മറ്റ് പരിചയസമ്പന്നരായ എഡിറ്റർമാരുടെ മൂന്നാമതൊരു അഭിപ്രായം (Third Opinion) തേടാൻ ഞാൻ താല്പര്യപ്പെടുന്നു. നിഷ്പക്ഷമായ ഒരു വിലയിരുത്തലിലൂടെ നമുക്ക് ഈ ചർച്ച അവസാനിപ്പിക്കാം. അക്ബറലി{Akbarali} (സംവാദം) 16:38, 10 ഫെബ്രുവരി 2026 (UTC)
- മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർ സ്വയം നടത്തുന്ന ജാഥകൾക്ക് പോലും വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയതയില്ല, അവക്കൊന്നും താളുകളുമില്ല. എന്നിട്ടാണോ മുസ്‌ലിയാരുടെ ജാഥയിൽ അവർ പങ്കെടുക്കുന്നത് കൊണ്ട് ആ ജാഥക്ക് ശ്രദ്ധേയത വരുന്നത്. ജാഥയുടെ നായകർ തന്നെ നടത്തുന്ന പ്രസ്താവനകളും അവകാശവാദങ്ങളുമാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അത് ശ്രദ്ധേയതക്ക് മാനദണ്ഡമാവില്ല. ഇവിടെ താളിന്റെ ശ്രദ്ധേയത ചോദ്യം ചെയ്ത് @രൺജിത് സിജി മായ്ക്കൽ ഫലകമിട്ടതുകൊണ്ടാണ് ഈ ചർച്ച തന്നെ വന്നത്. എന്റെ അഭിപ്രായം താൾ മായ്ക്കണമെന്ന് തന്നെയാണ് എന്ന് വീണ്ടും അഭിപ്രായപ്പെടുന്നു.-- Irshadpp (സംവാദം) 18:27, 10 ഫെബ്രുവരി 2026 (UTC)
- മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ നടത്തുന്ന എല്ലാ ജാഥകൾക്കും വിക്കിപീഡിയയിൽ താളില്ല എന്നത് മറ്റു യാത്രകൾക്കൊന്നും ശ്രദ്ധേയതയില്ല എന്നല്ല. ഒരു യാത്ര വിക്കിപീഡിയയിൽ നിലനിൽക്കുന്നത് അത് നയിക്കുന്ന വ്യക്തിയുടെ പദവി കൊണ്ടല്ല, മറിച്ച് ആ യാത്രയെക്കുറിച്ച് വന്ന സ്വതന്ത്രവും വിശദവുമായ വാർത്തകളും അത് സമൂഹത്തിൽ ഉണ്ടാക്കിയ ചർച്ചകളും മാറ്റങ്ങളും കണക്കിലെടുത്താണ്. ഇവിടെ ഈ യാത്രയുടെ ശ്രദ്ധേയത മുഖ്യമന്ത്രി പങ്കെടുത്തു എന്നതിലുപരി, ആ യാത്ര ഉന്നയിച്ച 'മനുഷ്യത്വം', 'ഭരണഘടനാ സംരക്ഷണം', 'ജില്ലാ വിഭജനം' തുടങ്ങിയ പ്രമേയങ്ങൾക്ക് ലഭിച്ച തുടർച്ചയായ മാധ്യമശ്രദ്ധയാണ്.
- യാത്രയുടെ നായകർ നടത്തുന്ന പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഈ യാത്രയെക്കുറിച്ചുള്ള വാർത്തകൾ പരിശോധിച്ചാൽ അവ കേവലം പ്രസ്താവനകൾ മാത്രമല്ലെന്ന് കാണാം. യാത്രയുടെ പശ്ചാത്തലം, അതിന്റെ സാമൂഹിക രാഷ്ട്രീയ അർത്ഥങ്ങൾ, കേരളത്തിലെ സുന്നി വിഭാഗങ്ങൾക്കിടയിലുണ്ടായ ഐക്യനീക്കങ്ങൾ (സമസ്തയുടെ പിന്തുണ ഉൾപ്പെടെ) എന്നിവ മാധ്യമങ്ങൾ സ്വന്തം നിലയിൽ വിശകലനം ചെയ്തിട്ടുണ്ട്. വിക്കിപീഡിയയുടെ WP:NEWSORG നയമനുസരിച്ച്, പ്രമുഖ പത്രങ്ങളുടെ എഡിറ്റോറിയൽ നിയന്ത്രണത്തിൽ വരുന്ന വാർത്തകൾ വിശ്വസനീയമായ തെളിവുകളാണ്.
- രൺജിത് സിജി മായ്ക്കൽ ഫലകം ഇട്ടത് ചർച്ചകൾക്കും കൂടുതൽ സ്രോതസ്സുകൾ ചേർക്കാനുമാണ്. നയപരമായ വാദങ്ങൾ കൊണ്ട് ശ്രദ്ധേയത തെളിയിക്കപ്പെട്ടാൽ താൾ നിലനിർത്താവുന്നതാണ്. അതിനാൽ, വ്യക്തിപരമായ താൽപ്പര്യങ്ങൾ മാറ്റിവെച്ച് സ്വതന്ത്രമായ സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ ഈ ചർച്ചയെ കാണണമെന്ന് അഭ്യർത്ഥിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 07:19, 11 ഫെബ്രുവരി 2026 (UTC)
- COI ഉണ്ടോ എന്ന് സംശയിക്കുന്നു.-- Irshadpp (സംവാദം) 09:35, 22 ഫെബ്രുവരി 2026 (UTC)
- ഒരു വിഷയത്തിൽ ശ്രദ്ധേയത തെളിയിക്കാൻ സ്രോതസ്സുകൾ നിരത്തുന്നത് എങ്ങനെയാണ് COI (Conflict of Interest) ആകുന്നത് എന്ന് മനസ്സിലാകുന്നില്ല.
- നയപരമായ ചർച്ച: നാം ഇവിടെ ചർച്ച ചെയ്യുന്നത് വിക്കിപീഡിയയുടെ ശ്രദ്ധേയതാ നയങ്ങളെക്കുറിച്ചാണ് (GNG). ഒരു ലേഖനം നിലനിൽക്കണമെന്ന് വാദിക്കുന്നത് അത് തയ്യാറാക്കിയ വ്യക്തിക്ക് ആ വിഷയത്തോടുള്ള വ്യക്തിപരമായ താൽപ്പര്യമായി കാണുന്നത് ശരിയല്ല. വിക്കിപീഡിയയിൽ ഒരു ലേഖനം നയങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് നാം ചെയ്യേണ്ടത്.
- സ്രോതസ്സുകൾ സംസാരിക്കട്ടെ: ഞാൻ ഇവിടെ നൽകിയ അവലംബങ്ങൾ (The Hindu, Indian Express, Onmanorama) എന്റെ സ്വന്തം അഭിപ്രായങ്ങളല്ല. ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് COI ആകുന്നത്? സ്രോതസ്സുകൾ സ്വതന്ത്രമാണെങ്കിൽ എഡിറ്റർക്ക് താൽപ്പര്യ വൈരുദ്ധ്യമുണ്ടെന്ന ആരോപണത്തിന് പ്രസക്തിയില്ല.
- വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കുക: ചർച്ച നയപരമായ കാര്യങ്ങളിൽ നിന്ന് മാറി വ്യക്തിപരമായ ആരോപണങ്ങളിലേക്ക് (Personal attacks/COI accusations) പോകുന്നത് വിക്കിപീഡിയയുടെ ആരോഗ്യകരമായ സംവാദ രീതിക്ക് ഗുണകരമല്ല. താങ്കൾ ഉന്നയിച്ച "PR വർക്ക്" എന്ന വാദത്തിന് ഞാൻ മറുപടി നൽകിയത് വിശ്വസനീയമായ മാധ്യമ റിപ്പോർട്ടുകൾ മുൻനിർത്തിയാണ്. അതിനെ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോൾ COI ആരോപണം ഉന്നയിക്കുന്നത് ചർച്ചയെ വഴിതിരിച്ചുവിടാനേ സഹായിക്കൂ.
- ലേഖനത്തിന്റെ മെച്ചപ്പെടുത്തൽ: കൂടുതൽ സ്വതന്ത്രമായ അവലംബങ്ങൾ ചേർത്ത് ലേഖനത്തെ കൂടുതൽ മെച്ചപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്.
- അതുകൊണ്ട്, വ്യക്തിപരമായ സംശയങ്ങൾ മാറ്റിവെച്ച് നമുക്ക് സ്രോതസ്സുകളെക്കുറിച്ചും വിക്കിപീഡിയ നയങ്ങളെക്കുറിച്ചും സംസാരിക്കാം. അക്ബറലി{Akbarali} (സംവാദം) 03:41, 23 ഫെബ്രുവരി 2026 (UTC)
- ഒരു വിഷയത്തിൽ ശ്രദ്ധേയത തെളിയിക്കാൻ സ്രോതസ്സുകൾ നിരത്തുന്നത് എങ്ങനെയാണ് COI (Conflict of Interest) ആകുന്നത് എന്ന് മനസ്സിലാകുന്നില്ല.
- COI ഉണ്ടോ എന്ന് സംശയിക്കുന്നു.-- Irshadpp (സംവാദം) 09:35, 22 ഫെബ്രുവരി 2026 (UTC)
- മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർ സ്വയം നടത്തുന്ന ജാഥകൾക്ക് പോലും വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയതയില്ല, അവക്കൊന്നും താളുകളുമില്ല. എന്നിട്ടാണോ മുസ്‌ലിയാരുടെ ജാഥയിൽ അവർ പങ്കെടുക്കുന്നത് കൊണ്ട് ആ ജാഥക്ക് ശ്രദ്ധേയത വരുന്നത്. ജാഥയുടെ നായകർ തന്നെ നടത്തുന്ന പ്രസ്താവനകളും അവകാശവാദങ്ങളുമാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അത് ശ്രദ്ധേയതക്ക് മാനദണ്ഡമാവില്ല. ഇവിടെ താളിന്റെ ശ്രദ്ധേയത ചോദ്യം ചെയ്ത് @രൺജിത് സിജി മായ്ക്കൽ ഫലകമിട്ടതുകൊണ്ടാണ് ഈ ചർച്ച തന്നെ വന്നത്. എന്റെ അഭിപ്രായം താൾ മായ്ക്കണമെന്ന് തന്നെയാണ് എന്ന് വീണ്ടും അഭിപ്രായപ്പെടുന്നു.-- Irshadpp (സംവാദം) 18:27, 10 ഫെബ്രുവരി 2026 (UTC)
- ഒരു സംഘടന ഒരു ജാഥ നടത്തി, പത്രങ്ങൾക്ക് പത്രക്കുറിപ്പ് നൽകിയാൽ അവർ അത് പ്രസിദ്ധീകരിക്കും. വിളിച്ചാൽ വിവിധ രാഷ്ട്രീയക്കാർ പരിപാടിക്ക് വരും. ഇതൊക്കെ മൊത്തം PR വർക്ക് ആണ്. ഇതൊക്കെ റുട്ടീൻ ആയി നടക്കുന്നതാണ്. ജില്ലകളുടെ വിഭജനം കാലാകാലങ്ങളായി നിലനിൽക്കുന്ന ആവശ്യങ്ങളാണ്, പുതിയ കാര്യമല്ല. വേണമെങ്കിൽ താളിന്റെ ഉള്ളടക്കം സംക്ഷിപ്തമായി മുസ്‌ലിയാരുടെയും സംഘടനയുടെയും താളിൽ ചേർക്കാം എന്നതിലപ്പുറം ഒരു ശ്രദ്ധേയതയും ഈ താളിന് ഇല്ല. -- Irshadpp (സംവാദം) 07:28, 9 ഫെബ്രുവരി 2026 (UTC)
- നേതാവിന് ശ്രദ്ധേയതയില്ലെന്നാരും പറഞ്ഞിട്ടില്ല. നേതാവിന്റെ ജാഥക്കാണ് ശ്രദ്ധേയതയില്ലെന്ന് പറഞ്ഞത്. അത് സ്വാഭാവികമായി നടക്കുന്ന സംഘടനാപ്രവർത്തനം മാത്രമാണ്. റുട്ടീൻ പരിപാടികൾക്ക് ശ്രദ്ധേയത വരില്ല. Irshadpp (സംവാദം) 15:30, 8 ഫെബ്രുവരി 2026 (UTC)
- ഒരു നേതാവിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ ശ്രദ്ധേയതയില്ല എന്ന കള്ളം പറഞ്ഞ് പറഞ്ഞ് വിക്കിപീഡിയയിൽ നിന്ന് തങ്ങൾക്കിഷ്ടമില്ലാത്തവരുടെ ലേഖനം ഒഴിവാക്കേണ്ടതുമില്ല എന്നും കരുതുന്നു. അക്ബറലി{Akbarali} (സംവാദം) 07:55, 8 ഫെബ്രുവരി 2026 (UTC)
- വിക്കിപീഡിയയിൽ സ്വതന്ത്രമായി നിലനിൽക്കാനുള്ള ശ്രദ്ധേയത ഈ താളിന് ഇല്ല. സമ്മേളനങ്ങൾക്കും വലിയ ജാഥകൾക്കുമൊക്കെ ആ സമയത്തും അതിനോടനുബന്ധിച്ചും മാധ്യമങ്ങളിൽ കവറേജ് ഉണ്ടാവും. അവയൊന്നും വിക്കിപീഡിയ ശ്രദ്ധേയതക്ക് പരിഗണിക്കപ്പെടേണ്ടതില്ല. സി.പി.എം ന്റെ പാർട്ടി കോൺഗ്രസ്സുകൾക്ക് പോലും സ്വതന്ത്രമായ താളുകൾ ഇല്ല എന്നത് കാണുക. പോളിറ്റ്ബ്യൂറോയുടെ താളിൽ ഒരു പട്ടിക മാത്രമാണ് അവ. ഇവിടെ ജാഥ സംഘടിപ്പിച്ച കേരള മുസ്ലിം ജമാഅത്ത് എന്ന താൾ പോലും സ്വതന്ത്രമായി നിലനിൽക്കാൻ മാത്രം ശ്രദ്ധേയത ഇല്ലാതെ നീക്കം ചെയ്യപ്പെട്ടതാണെന്നും പരിഗണിക്കപ്പെടേണ്ടതാണ്. താൾ മായ്ക്കണമെന്ന് തന്നെ അഭിപ്രായം.--Irshadpp (സംവാദം) 10:46, 24 ഫെബ്രുവരി 2026 (UTC)
- താങ്കൾ നൽകിയ ഉദാഹരണങ്ങളും വിക്കിപീഡിയ നയങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അത് താഴെ വ്യക്തമാക്കാം:
- സി.പി.എം പാർട്ടി കോൺഗ്രസ് ഉദാഹരണം: സി.പി.എം പാർട്ടി കോൺഗ്രസുകൾ എന്നത് കൃത്യമായ ഇടവേളകളിൽ നടക്കുന്ന ഒരു സംഘടനയുടെ 'ആഭ്യന്തര ഭരണഘടനാ പ്രക്രിയ' (Internal organizational process) ആണ്. എന്നാൽ കേരള യാത്ര എന്നത് ഒരു നിശ്ചിത ലക്ഷ്യത്തോടുകൂടി (മനുഷ്യത്വം, വർഗീയ വിരുദ്ധത) പൊതുസമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഒരു സവിശേഷ സംഭവമാണ് (Specific Event). വിക്കിപീഡിയയിൽ രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം വലിയ പദയാത്രകൾക്ക് (ഉദാഹരണത്തിന്: Bharat Jodo Yatra) സ്വതന്ത്ര താളുകളുണ്ട്. പാർട്ടി കോൺഗ്രസുകളെ ഇതിനോട് താരതമ്യം ചെയ്യുന്നത് യുക്തിസഹമല്ല.
- സംഘടനയുടെ ശ്രദ്ധേയതയും വിഷയത്തിന്റെ ശ്രദ്ധേയതയും: കേരള മുസ്ലിം ജമാഅത്ത് എന്ന സംഘടനയുടെ താൾ നേരത്തെ നീക്കം ചെയ്യപ്പെട്ടു എന്നത് ഈ യാത്രയുടെ ശ്രദ്ധേയതയെ ബാധിക്കുന്നില്ല. വിക്കിപീഡിയ നയമനുസരിച്ച് "Notability is not inherited" (ശ്രദ്ധേയത പാരമ്പര്യമായി ലഭിക്കുന്നതല്ല). ഒരു സംഘടനയ്ക്ക് സ്വതന്ത്ര ശ്രദ്ധേയത ഇല്ലെങ്കിലും അവർ നടത്തുന്ന ഒരു പ്രത്യേക പരിപാടിക്ക് സ്വതന്ത്രമായ ശ്രദ്ധേയത ഉണ്ടാകാം. ഈ യാത്രയ്ക്ക് ലഭിച്ച അന്താരാഷ്ട്ര-ദേശീയ മാധ്യമ കവറേജ് ഇതിന് തെളിവാണ്.
- ദേശീയ പ്രസക്തിയും സ്രോതസ്സുകളും: കേവലം സംഘടനാ വാർത്തകൾക്കപ്പുറം, ഈ യാത്രയുടെ പശ്ചാത്തലത്തിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയും അതിലുയർന്ന ചർച്ചകളും ഇതിനെ ഒരു ദേശീയ പ്രാധാന്യമുള്ള (National Importance) വിഷയമാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ ഇ.കെ. വിഭാഗം സമസ്ത ഉൾപ്പെടെയുള്ള ഇതര സംഘടനകൾ ഈ യാത്രയിലെ ആവശ്യങ്ങൾ ഏറ്റെടുത്തത് ഈ പരിപാടി കേരളത്തിലെ പൊതുസമൂഹത്തിൽ ഉണ്ടാക്കിയ വലിയ ചലനത്തെയാണ് കാണിക്കുന്നത്.
- ചുരുക്കത്തിൽ, താങ്കളുടെ വാദങ്ങൾ വിക്കിപീഡിയയുടെ WP:EVENT നയത്തിന് വിരുദ്ധമാണ്. വിശ്വസനീയമായ നിരവധി സെക്കൻഡറി സ്രോതസ്സുകൾ ഉള്ളതിനാൽ ഈ ലേഖനം സ്വതന്ത്രമായി നിലനിർത്താൻ പൂർണ്ണമായ യോഗ്യതയുണ്ട്. അതിനാൽ വ്യക്തിപരമായ വിയോജിപ്പുകൾക്ക് അപ്പുറം വസ്തുതകൾക്കും സ്രോതസ്സുകൾക്കും മുൻഗണന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 15:45, 24 ഫെബ്രുവരി 2026 (UTC)
- ഇർഷാദ്, താങ്കൾ ആവർത്തിക്കുന്ന വാദങ്ങൾ വിക്കിപീഡിയയുടെ WP:GNG, WP:EVENT എന്നീ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഒരു സംഘടനയുടെ ശ്രദ്ധേയതയും ആ സംഘടന നടത്തുന്ന ഒരു സവിശേഷ സംഭവത്തിന്റെ ശ്രദ്ധേയതയും രണ്ടാണ് (Notability is not inherited). ഈ യാത്രയ്ക്ക് ലഭിച്ച ദേശീയ-അന്തർദേശീയ മാധ്യമ കവറേജും, ഇത് ഉന്നയിച്ച വിഷയങ്ങളിൽ പിന്നീട് പ്രധാനമന്ത്രിയുമായി നടന്ന ചർച്ചകളും ഇതിന്റെ ശ്രദ്ധേയതയ്ക്ക് മതിയായ തെളിവുകളാണ്.
- ഒരേ വാദങ്ങൾ തന്നെ ആവർത്തിക്കുന്നത് ചർച്ചയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കില്ല. അതിനാൽ, ഈ വിഷയത്തിൽ കൂടുതൽ തർക്കത്തിനില്ല. ഇത് ചർച്ചയെ Talked to death എന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. അതിനാൽ ഇനി ലഭ്യമായ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധിച്ചുകൊണ്ട് ഒരു നിഷ്പക്ഷമായ ഇടപെടൽ ഉണ്ടാകട്ടെ.
- @User:Kirangopi ഈ ചർച്ചയിലൊരു തീരുമാനമെടുക്കാൻ ശ്രദ്ധ ക്ഷണിക്കുന്നു അക്ബറലി{Akbarali} (സംവാദം) 15:50, 24 ഫെബ്രുവരി 2026 (UTC)
- @User:Kiran Gopi ഈ ചർച്ചയിലൊരു തീരുമാനമെടുക്കാൻ ശ്രദ്ധ ക്ഷണിക്കുന്നു അക്ബറലി{Akbarali} (സംവാദം) 15:52, 24 ഫെബ്രുവരി 2026 (UTC)
- ഏതെങ്കിലും സംഘടനകൾ നടത്തുന്ന പരിപാടികൾ, സമ്മേളനങ്ങൾ എന്നിവക്കൊന്നും വിജ്ഞാനകോശത്തിൽ വരാനുള്ള ശ്രദ്ധേയത ഉണ്ടാവില്ല എന്നാണ് (ആ സമയത്ത് പത്രമാധ്യമങ്ങളിൽ വാർത്തകൾ -Significant coverage- വന്നേക്കാം, അവ സാധാരണ ഇവിടെ പരിഗണിക്കപ്പെടാറില്ല; പാർട്ടി കോൺഗ്രസ്സ്, സംഘടന സമ്മേളനങ്ങൾ etc. എന്നിവയൊക്കെ ഉദാഹരണം) കീഴ്‌വഴക്കം. താൾ മായ്ക്കാവുന്നതാണ് എന്ന് കരുതുന്നു.
- എല്ലാ കാര്യനിർവ്വാഹകരുടെയും ((@Fotokannan:,@Razimantv:,@Kiran Gopi:,@Sreejithk2000:,@Irvin calicut:,@Ranjithsiji:,@TheWikiholic:,@Malikaveedu:,@Vijayanrajapuram:,@Vinayaraj:,@Ajeeshkumar4u:, @Meenakshi nandhini:) ശ്രദ്ധ ഇതിലേക്ക് ക്ഷണിക്കുന്നു. Irshadpp (സംവാദം) 21:57, 24 ഫെബ്രുവരി 2026 (UTC)
- +1 മായ്ക്കാം ഇത് അനുവദിച്ചാൽ മറ്റു പല യാത്രകളും ഇവിടെ വരും, ഇതരത്തിലുള്ളവ ഇതിനിടയിൽ വന്നിട്ടുണ്ടാക്കിൽ കണ്ടെത്തി മായ്ക്കേണ്ടതാണ് , മത സ്ഥാപങ്ങളും , രാഷ്ട്രീയ പാർട്ടികളും മറ്റും നടത്തുന്ന ഇത്തരം യാത്രകൾ ഇവിടെ വരേണ്ട ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 15:24, 25 ഫെബ്രുവരി 2026 (UTC)
- ഇർവിൻ കാലിക്കറ്റിന്റെയും ഇർഷാദിന്റെയും വാദങ്ങൾ ശ്രദ്ധിച്ചു. എന്നാൽ ഒരു ലേഖനം മായ്ക്കുന്നതിന് ആധാരമാക്കേണ്ടത് അത് വിക്കിപീഡിയയുടെ നിലവിലുള്ള നയങ്ങൾ പാലിക്കുന്നുണ്ടോ എന്നതാണ്, അല്ലാതെ ഭാവിയിൽ ഇത്തരം ലേഖനങ്ങൾ വരുമെന്ന ഭീതിയല്ല.
- "other stuff exists" (മറ്റുള്ളവ വരുമെന്ന വാദം), "ഇത് അനുവദിച്ചാൽ മറ്റു യാത്രകളും വരും" എന്ന വാദം വിക്കിപീഡിയ നയമനുസരിച്ച് ഒരു ലേഖനം മായ്ക്കാനുള്ള കാരണമല്ല. അത്തരം ലേഖനങ്ങളില്ലെങ്കിൽ അത് സൃഷ്ടിച്ച് വിക്കിപീഡിയ സമ്പുഷ്ടമാക്കാനാണ് ശ്രമിക്കേണ്ടത്. ഓരോ ലേഖനവും അതിന്റെ സ്രോതസ്സുകളുടെയും ശ്രദ്ധേയതയുടെയും (Individual merit) അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ശ്രദ്ധേയതയുള്ള മറ്റ് യാത്രകൾ വന്നാൽ അവയും വിക്കിപീഡിയയിൽ നിലനിൽക്കാൻ അർഹമാണ് (ഉദാഹരണത്തിന്: Bharat Jodo Yatra, Ram Rath Yatra തുടങ്ങിയവയ്ക്ക് വിക്കിപീഡിയയിൽ താളുകളുണ്ട്).
- സ്രോതസ്സുകളുടെ വിശ്വാസ്യത: കേവലം സംഘടനാ പത്രങ്ങളല്ല, മറിച്ച് The Hindu,Manorama, Mathrubhumi, Indian Express, Times of India തുടങ്ങിയ നിരവധി സ്വതന്ത്ര മാധ്യമങ്ങളാണ് ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സ്രോതസ്സുകളെല്ലാം നിലനിൽക്കെ ശ്രദ്ധേയതയില്ല എന്ന് പറയുന്നത് വിക്കിപീഡിയയുടെ GNG (General Notability Guideline) നയത്തിന് വിരുദ്ധമാണ്.
- ചുരുക്കത്തിൽ മതപരമോ രാഷ്ട്രീയമോ ആയ പശ്ചാത്തലമുള്ള യാത്രകൾ എന്ന ഒറ്റ കാരണത്താൽ ഒരു ലേഖനം ഒഴിവാക്കുന്നത് വിക്കിപീഡിയയുടെ നിഷ്പക്ഷതയ്ക്ക് (NPOV) ചേർന്നതല്ല. ലഭ്യമായ സ്രോതസ്സുകളുടെ ഗുണനിലവാരം പരിശോധിച്ചുകൊണ്ട് ഒരു തീരുമാനമെടുക്കാൻ മറ്റ് കാര്യനിർവാഹകരോട് അഭ്യർത്ഥിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 05:13, 26 ഫെബ്രുവരി 2026 (UTC)
- സ്രോതസ്സുകളുടെ എണ്ണം മാത്രമല്ല ശ്രദ്ധേയത നിശ്ചയിക്കുന്നത്.. വ്യാപകമായ കവറേജ് എന്നതിനേക്കാൾ ഉപരിയായി ശ്രദ്ധയത തീരുമാനിക്കുന്നത് ഈ കവറേജ് എത്രനാൾ നീണ്ടുനിൽക്കുന്നു എന്നുള്ളതാണ്. നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന് കിട്ടുന്ന കവറേജ് "വാർത്ത പ്രാധാന്യം" മാത്രമാണ് അത് ശ്രദ്ധേയത എന്ന് പൂർണമായി ഉറപ്പിക്കാൻ കഴിയുകയില്ല. ഈയൊരു യാത്രയെ സംബന്ധിച്ചാണെങ്കിൽ യാത്ര നടക്കുമ്പോൾ വരുന്ന വാർത്തകൾ ongoing event ന് ലഭിക്കുന്ന കവറേജ് മാത്രമായിട്ടാണ് വരിക. എന്നാൽ യാത്ര തീർന്നതിനു ശേഷവും ഇതിന് വാർത്താപ്രാധാനും ലഭിക്കുന്നുണ്ടെങ്കിൽ അത് ശ്രദ്ധേയത ഉള്ളതായി കണക്കാക്കാം. ഈ സംഭവത്തിൻ്റെ കാര്യത്തിൽ യാത്രയ്ക്ക് ശേഷം അത്തരത്തിൽ ഈ സംഭവത്തെ പരാമർശിക്കുന്ന തുടർ ചർച്ചകളോ മറ്റോ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ലേഖനത്തിൽ ചേർക്കാമോ. Ajeeshkumar4u (സംവാദം) 07:48, 16 മാർച്ച് 2026 (UTC)
- Thank for your comment in this discussion.
- യാത്രയ്ക്ക് ശേഷവും ശക്തമായ സ്വാധീനവും തുടർചർച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യം നിലവിൽ അവസാന ഭാഗത്ത് , പ്രഖ്യാപനങ്ങളും ആവശ്യങ്ങളും, ദേശീയ ശ്രദ്ധ എന്നീ ഉപ തലക്കെട്ടുകളിലായി ചേർത്തത് ശ്രദ്ധിക്കുമല്ലോ.
- താഴെ പറയുന്ന കാര്യങ്ങളാണ് അതിൽ പ്രധാനമായും ഉള്ളത്.
- യാത്രയ്ക്ക് ശേഷമുള്ള ദേശീയ ശ്രദ്ധ: യാത്രയുടെ ഔദ്യോഗിക സമാപനത്തിന് ശേഷം ഫെബ്രുവരി 16-നും അതിന് ശേഷവും The Times of India, Onmanorama, keralakaumudi, മറുനാടൻ മലയാളി തുടങ്ങിയ മാധ്യമങ്ങൾ ഈ യാത്രയുടെ ഫലമായി നടന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിശദമായ റിപ്പോർട്ടുകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേവലം ഒരു വാർത്ത എന്നതിലുപരി, യാത്രയിലുടനീളം ജനങ്ങളിൽ നിന്ന് ലഭിച്ച നിവേദനങ്ങൾ (Petitions രാജ്യത്തിന്റെ ഭരണത്തലവന് കൈമാറിയത് ഈ സംഭവത്തിന് യാത്രയ്ക്ക് ശേഷമുള്ള 'Sustained Coverage' ഉറപ്പാക്കുന്നു.
- തുടർച്ചയായ സാമൂഹിക ചലനങ്ങൾ: യാത്ര അവസാനിച്ചതിന് തൊട്ടുപിന്നാലെ (2026 ഫെബ്രുവരി 8-ന്) കാസർക്കോട് നടന്ന ഇ.കെ. വിഭാഗം സമസ്തയുടെ സമ്മേളനത്തിലും കേരള യാത്ര മുന്നോട്ടുവെച്ച മലപ്പുറം ജില്ലാ വിഭജനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സമാനമായ രീതിയിൽ ഉന്നയിക്കപ്പെട്ടു. കേരളത്തിലെ രണ്ട് പ്രമുഖ സുന്നി വിഭാഗങ്ങൾ ഒരു പൊതുവിഷയത്തിൽ യാത്രയ്ക്ക് ശേഷവും ഒരേ നിലപാടിൽ ഉറച്ചുനിൽക്കുന്നത് ഈ യാത്ര സൃഷ്ടിച്ച സാമൂഹികമായ സ്വാധീനമായി (Impact) കാണാവുന്നതാണ്.
- നയപരമായ ചർച്ചകൾ: 2026-ലെ കേരള ബജറ്റിൽ ഈ യാത്ര ഉന്നയിച്ച ചില പ്രധാന ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടതും അതിനെത്തുടർന്നുണ്ടായ വിശകലനങ്ങളും ഈ സംഭവത്തിന്റെ ശ്രദ്ധേയത യാത്രയ്ക്ക് ശേഷവും നിലനിൽക്കുന്നു എന്ന് ഉറപ്പിക്കുന്നു. കൂടാതെ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ യാത്ര നടത്തിയ കാന്തപുരത്തിന്റെ നിമിഷപ്രിയ കേസിലെ അന്താരാഷ്ട്ര ഇടപെടലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ നിമിഷ പ്രിയയുടെ മോചനം പോലുള്ള നയതന്ത്ര വിഷയങ്ങൾ ചർച്ചയായതും ഈ യാത്രയുടെ തുടർച്ചയായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
- യാത്ര അവസാനിച്ച ശേഷം നടന്ന ഈ 'തുടർ ചർച്ചകളും' 'സ്വാധീനവും' (Impact and Aftermath) വിക്കിപീഡിയയുടെ WP:EVENT, WP:SUSTAINED എന്നീ നയങ്ങൾ പ്രകാരം സ്ഥിരമായ ശ്രദ്ധേയത തെളിയിക്കാൻ പര്യാപ്തമാണ്. ഈ വിവരങ്ങൾ ലേഖനത്തിൽ പുതിയൊരു വിഭാഗമായി (Impact) ചേർത്തിട്ടുണ്ട്. അതിനാൽ ഈ ലേഖനം വിക്കിപീഡിയയിൽ നിലനിൽക്കാൻ പൂർണ്ണ അർഹതയുണ്ട്. അക്ബറലി{Akbarali} (സംവാദം) 02:53, 17 മാർച്ച് 2026 (UTC)
- ഇതിനും റുട്ടീൻ കവറേജ് അല്ലാതെ മറ്റുള്ള അവലംബങ്ങളൊന്നുമില്ല. താൾ മായ്ക്കാവുന്നതാണ്. ഉള്ളടക്കം സംക്ഷിപ്തമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന താളിലേക്ക് ചേർക്കാവുന്നതാണ്. Irshadpp (സംവാദം) 07:58, 17 മേയ് 2026 (UTC)
- ഇർഷാദ്, താങ്കൾ ഉന്നയിക്കുന്ന "റുട്ടീൻ കവറേജ്" എന്ന വാദം ഈ ചർച്ചയിൽ നേരത്തെ തന്നെ വിശദമായി ഖണ്ഡിക്കപ്പെട്ടതാണ്. എന്നിട്ടും അതേ വാദം ആവർത്തിക്കുന്നത് ചർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നില്ല.
- താഴെ പറയുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി ശ്രദ്ധിക്കുക:
- റുട്ടീൻ കവറേജ് ആണെന്ന വാദം തെറ്റാണ്: യാത്ര നടന്നുകൊണ്ടിരിക്കുന്ന സമയത്തെ കവറേജ് മാത്രമല്ല ഇവിടെ ഉള്ളത്. യാത്ര അവസാനിച്ച ശേഷവും Times of India, manorama online, Kerala Kaumudi തുടങ്ങിയ മാധ്യമങ്ങൾ ഈ യാത്രയുടെ ഫലമായുണ്ടായ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് WP:SUSTAINED-ന്റെ നിർവ്വചനത്തിൽ വരുന്ന തുടർ കവറേജ് ആണ്, റുട്ടീൻ കവറേജ് അല്ല.
- യാത്രയ്ക്ക് ശേഷമുള്ള സ്വാധീനം (Aftermath): പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, ഇ.കെ. വിഭാഗം സമസ്തയുടെ സമാന നിലപാട്, 2026 ബജറ്റിൽ ആവശ്യങ്ങളുടെ പരിഗണന — ഇവയൊന്നും ഒരു "റുട്ടീൻ" സംഘടനാ പരിപാടിയുടെ പരിണതഫലങ്ങളല്ല. ഇത് ലേഖനത്തിൽ അവലംബ സഹിതം ചേർത്തിട്ടുണ്ട്.
- ലയനം പ്രായോഗികമല്ല: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ താളിലേക്ക് ഇത് ലയിപ്പിക്കണമെന്ന നിർദ്ദേശം ഈ ചർച്ചയിൽ ആദ്യം മുതൽ ഉന്നയിക്കപ്പെട്ടതാണ്. അതിനും മറുപടി നൽകിയിട്ടുണ്ട് — 14 ജില്ലകളിലൂടെ 16 ദിവസം നടന്ന, ദേശീയ ശ്രദ്ധ നേടിയ ഒരു സംഭവത്തിന്റെ വിശദാംശങ്ങൾ മറ്റൊരു ലേഖനത്തിൽ ചുരുക്കി ചേർക്കുന്നത് ആ ലേഖനത്തിന്റെ ഘടനയ്ക്ക് ദോഷകരമാകും.
- ചർച്ച ഇപ്പോൾ ഒരു നിർണ്ണായക ഘട്ടത്തിലാണ്. പുതിയ വാദങ്ങളൊന്നും ഇർഷാദ് ഉന്നയിക്കാത്ത സ്ഥിതിക്ക്, ഈ ചർച്ചയിൽ പങ്കെടുത്ത കാര്യനിർവ്വാഹകർ ലഭ്യമായ അവലംബങ്ങൾ പരിശോധിച്ച് ഒരു അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 18:32, 17 മേയ് 2026 (UTC)
- ഇതിനും റുട്ടീൻ കവറേജ് അല്ലാതെ മറ്റുള്ള അവലംബങ്ങളൊന്നുമില്ല. താൾ മായ്ക്കാവുന്നതാണ്. ഉള്ളടക്കം സംക്ഷിപ്തമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന താളിലേക്ക് ചേർക്കാവുന്നതാണ്. Irshadpp (സംവാദം) 07:58, 17 മേയ് 2026 (UTC)
- സ്രോതസ്സുകളുടെ എണ്ണം മാത്രമല്ല ശ്രദ്ധേയത നിശ്ചയിക്കുന്നത്.. വ്യാപകമായ കവറേജ് എന്നതിനേക്കാൾ ഉപരിയായി ശ്രദ്ധയത തീരുമാനിക്കുന്നത് ഈ കവറേജ് എത്രനാൾ നീണ്ടുനിൽക്കുന്നു എന്നുള്ളതാണ്. നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന് കിട്ടുന്ന കവറേജ് "വാർത്ത പ്രാധാന്യം" മാത്രമാണ് അത് ശ്രദ്ധേയത എന്ന് പൂർണമായി ഉറപ്പിക്കാൻ കഴിയുകയില്ല. ഈയൊരു യാത്രയെ സംബന്ധിച്ചാണെങ്കിൽ യാത്ര നടക്കുമ്പോൾ വരുന്ന വാർത്തകൾ ongoing event ന് ലഭിക്കുന്ന കവറേജ് മാത്രമായിട്ടാണ് വരിക. എന്നാൽ യാത്ര തീർന്നതിനു ശേഷവും ഇതിന് വാർത്താപ്രാധാനും ലഭിക്കുന്നുണ്ടെങ്കിൽ അത് ശ്രദ്ധേയത ഉള്ളതായി കണക്കാക്കാം. ഈ സംഭവത്തിൻ്റെ കാര്യത്തിൽ യാത്രയ്ക്ക് ശേഷം അത്തരത്തിൽ ഈ സംഭവത്തെ പരാമർശിക്കുന്ന തുടർ ചർച്ചകളോ മറ്റോ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ലേഖനത്തിൽ ചേർക്കാമോ. Ajeeshkumar4u (സംവാദം) 07:48, 16 മാർച്ച് 2026 (UTC)
- +1 മായ്ക്കാം ഇത് അനുവദിച്ചാൽ മറ്റു പല യാത്രകളും ഇവിടെ വരും, ഇതരത്തിലുള്ളവ ഇതിനിടയിൽ വന്നിട്ടുണ്ടാക്കിൽ കണ്ടെത്തി മായ്ക്കേണ്ടതാണ് , മത സ്ഥാപങ്ങളും , രാഷ്ട്രീയ പാർട്ടികളും മറ്റും നടത്തുന്ന ഇത്തരം യാത്രകൾ ഇവിടെ വരേണ്ട ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 15:24, 25 ഫെബ്രുവരി 2026 (UTC)
- @User:Kiran Gopi ഈ ചർച്ചയിലൊരു തീരുമാനമെടുക്കാൻ ശ്രദ്ധ ക്ഷണിക്കുന്നു അക്ബറലി{Akbarali} (സംവാദം) 15:52, 24 ഫെബ്രുവരി 2026 (UTC)
- താങ്കൾ നൽകിയ ഉദാഹരണങ്ങളും വിക്കിപീഡിയ നയങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അത് താഴെ വ്യക്തമാക്കാം:
- താഴെ കൊടുത്ത കാര്യങ്ങൾ തീരുമാനത്തിൽ പരിഗണിക്കേണ്ടതാണ്,
- കേരള യാത്ര എന്നത് തന്നെ മുസ്‌ലിയാരുടെ റുട്ടീൻ പരിപാടിയാണ്. 1999-ലെ കേരള യാത്ര, 2012-ലെ കേരള യാത്ര എന്നിവ ഉദാഹരണം. ഇവ കൂടാതെ കർണ്ണാടക യാത്ര, ആസ്സാം യാത്ര, കാശ്മീർ യാത്ര എന്നിവയൊക്കെ വേറെയും. ഇവയിൽ നിന്നും 2026-ലെ യാത്രക്ക് പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല. അതുകൊണ്ട് മുകളിൽ പറഞ്ഞ യാത്രകൾ ജാഥാ നായകന്റെ താളിൽ പരാമർശിക്കപ്പെട്ട പോലെ ഒരു വരിയിലോ മറ്റോ ചേർത്താൽ മതിയാകും.
- യാത്ര നടന്ന ജനുവരിയിലല്ലാതെ കേരള യാത്രയെ പരാമർശിക്കുന്ന ശ്രദ്ധേയ അവലംബങ്ങളൊന്നും തന്നെ കാണുന്നില്ല. അങ്ങനെ ഉണ്ട് എന്ന് അക്ബർ പറയുന്ന അവലംബങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്യാമോ? അവ ഇവിടെ പരിശോധിക്കാമല്ലോ.
- രഥയാത്ര, ഭാരത് ജോഡോ യാത്ര എന്നിവയുമായൊന്നും ഇതിനെ ഒരുതരത്തിലും താരതമ്യം ചെയ്യാനാവില്ല. ഇന്ന് കേരള യാത്ര എന്ന് നെറ്റിൽ തെരഞ്ഞാൽ കിട്ടുക ഈ പരിപാടി നടന്ന ജനുവരിയിലെ വാർത്തകൾ മാത്രമാണ് എന്ന് കാണാം.
- ബജറ്റ് വന്നപ്പോൾ അത് ഞങ്ങൾ ജാഥയിൽ ആവശ്യപ്പെട്ടതാണ് എന്ന് ജാഥാ ഉപനായകൻ അവകാശപ്പെട്ടതൊക്കെയാണ് ശ്രദ്ധേയതക്കായി ഉയർത്തുന്ന വാദം. ബജറ്റും ഈ ജാഥയും തമ്മിൽ ബന്ധപ്പെടുത്തുന്ന ഏതെങ്കിലും അവലംബമുണ്ടോ. സ്വയം അവകാശപ്പെട്ടത് വാർത്ത വന്നതല്ലാതെ.
- ജാഥ നായകൻ പ്രധാനമന്ത്രിയെ പോയി കണ്ടത് ഈ യാത്രയുടെ ശ്രദ്ധേയത തെളിയിക്കുന്ന കാര്യമല്ല. ജാഥയിൽ ഉന്നയിച്ച കാര്യങ്ങൾ അവർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു എന്നത് വിക്കിപീഡിയയിൽ ശ്രദ്ധേയത കൈവരുത്തുന്ന കാര്യമല്ല.
- കേരളത്തിലെ വലിയ ജില്ലകൾ വിഭജിക്കണമെന്നത് ഒരു പുതിയ വാദമല്ല. പതിറ്റാണ്ടുകൾക്ക് മുന്നേ കേൾക്കുന്നതാണ്. അത് ജാഥയിൽ ഉന്നയിച്ചു, അത് മറ്റുള്ളവർ ഏറ്റുപിടിച്ചു എന്ന അവകാശവാദമൊന്നും ഇവിടെ ശ്രദ്ധേയത തെളിയിക്കുന്ന കാര്യമല്ല. ഇ.കെ വിഭാഗം ഈ ആവശ്യം ഉന്നയിച്ചത് ജാഥയുടെ സ്വാധീനമാണെന്ന് ഏത് അവലംബത്തിലാണ് ഉള്ളത്?.
- ലയനം ഇവിടെ ആവശ്യപ്പെടുന്നില്ല. ഈ താൾ മായ്ച്ച്, വിവരങ്ങൾ സംക്ഷിപ്തമായി ഒന്നോ രണ്ടോ വരികളിൽ മുസ്‌ലിയാരുടെ താളിൽ ചേർക്കാവുന്നതാണ്.
- നിമിഷ പ്രിയ കേസും ഈ ജാഥയും തമ്മിൽ ബന്ധിപ്പിക്കുന്ന അവലംബം ഏതാണ്.
- ചുരുക്കത്തിൽ ജാഥയുടെ ശ്രദ്ധേയത തെളിയിക്കുന്ന ഒന്നും തന്നെ ഇല്ല. താൾ മായ്ക്കണമെന്ന് അഭിപ്രായം.--Irshadpp (സംവാദം) 08:12, 18 മേയ് 2026 (UTC)
- 1999-ലെയും 2012-ലെയും യാത്രകൾ ഉദ്ധരിക്കുന്നത് ഈ വാദത്തെ ശക്തിപ്പെടുത്തുന്നില്ല, മറിച്ച് ദുർബലപ്പെടുത്തുന്നു. ആ യാത്രകൾക്കും ശ്രദ്ധേയത ഉണ്ടെങ്കിൽ അവയ്ക്കും താളുകൾ ഉണ്ടാകണം. ഇല്ലെങ്കിൽ അത് ആ യാത്രകൾ ഡോക്യുമെന്റ് ചെയ്യപ്പെടാത്തതിന്റെ പ്രശ്നമാണ്, ഈ യാത്ര മായ്ക്കേണ്ടതിന്റെ കാരണമല്ല. കൂടാതെ 2026-ലെ യാത്ര ദേശീയ-അന്തർദേശീയ ശ്രദ്ധ നേടി എന്നത് അതിനെ മുൻ യാത്രകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
- "ജനുവരിക്ക് ശേഷം ശ്രദ്ധേയ അവലംബങ്ങൾ ഇല്ല" — ഇത് വസ്തുതാവിരുദ്ധമാണ്: ലേഖനത്തിൽ തന്നെ ഇനിപ്പറയുന്ന ഫെബ്രുവരി അവലംബങ്ങൾ ഉണ്ട്:
- • The Hindu, 16.02.2026 — "Kanthapuram meets Modi, seeks development of AMU Malappuram campus"
- • The Hindu Opinion, 19.02.2026 — "A Delhi move by the Grand Mufti"
- • Times of India, 16.02.2026 — "Kanthapuram discusses social and educational issues with PM Modi"
- • New Indian Express, 17.02.2026 — "Kanthapuram meets PM, raises concerns over waqf, SIR"
- • Onmanorama, 16.02.2026 — "Kanthapuram meets PM Modi, raises minority welfare"
- • Onmanorama, 08.02.2026 — "Samastha seeks redrawing of big districts"
- • Kerala Kaumudi — "Grand Mufti of India meets PM; Ajit Doval also at Modi-Kanthapuram meeting"
- ഇവയെല്ലാം യാത്ര കഴിഞ്ഞ ശേഷം (post-event) ഈ സംഭവത്തെ പ്രത്യേകം പരാമർശിച്ചുകൊണ്ടുള്ള ദേശീയ മാധ്യമ റിപ്പോർട്ടുകളാണ്. "ജനുവരിക്ക് ശേഷം ഒന്നുമില്ല" എന്ന ഇർഷാദിന്റെ വാദം ലേഖനത്തിലെ അവലംബങ്ങൾ പരിശോധിക്കുന്ന ആർക്കും ബോധ്യമാകുന്ന തരത്തിൽ തെറ്റാണ്.
- "രഥയാത്ര, ഭാരത് ജോഡോ യാത്ര എന്നിവയുമായി താരതമ്യം ശരിയല്ല": ആ ഉദാഹരണങ്ങൾ നൽകിയത് "യാത്രകൾക്ക് വിക്കിപീഡിയയിൽ സ്ഥാനമുണ്ട്" എന്ന് കാണിക്കാൻ മാത്രമാണ്, അല്ലാതെ ഈ യാത്ര അവയ്ക്ക് തുല്യമാണ് എന്ന് വാദിക്കാനല്ല. WP:EVENT-ന്റെ മാനദണ്ഡം scale അല്ല, significant independent coverage ആണ്.
- പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ശ്രദ്ധേയത തെളിയിക്കുന്നില്ല": ഒറ്റയ്ക്ക് എടുത്താൽ ശരിയാണ്. എന്നാൽ ഇത് ഒറ്റ ഘടകം മാത്രമാണ്. Sustained media coverage + political participation + post-event impact — ഇവ ചേർന്നാണ് ശ്രദ്ധേയത സ്ഥാപിക്കുന്നത്. The Hindu-വിന്റെ Opinion section-ൽ "A Delhi move by the Grand Mufti" എന്ന ശീർഷകത്തിൽ ഒരു Op-Ed വന്നിട്ടുണ്ട്. The Hindu-വിന്റെ Opinion page-ൽ ഒരു സംഭവത്തെക്കുറിച്ച് വിശകലന ലേഖനം വരുന്നത് routine coverage അല്ല — അത് significant independent analysis ആണ്. ഇത്തരം അവലംബങ്ങൾ GNG-യുടെ മാനദണ്ഡം പൂർണ്ണമായി പാലിക്കുന്നു.
- കേരള യാത്ര ഈ ആവശ്യം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഇ.കെ. വിഭാഗം സമസ്തയും ഇതേ ആവശ്യം ഉന്നയിച്ചു എന്ന വസ്തുത Onmanorama (08.02.2026) റിപ്പോർട്ട് ചെയ്തിട്ടുണ്ട് — ഇത് ഈ വിഷയത്തിന് കേരളത്തിൽ ഉണ്ടായ broader social resonance-ന്റെ തെളിവാണ്,
- നിമിഷ പ്രിയ കേസും ജാഥയും ബന്ധിപ്പിക്കുന്ന അവലംബം": Kerala Kaumudi-ൽ "Grand Mufti of India meets PM; Ajit Doval also at Modi-Kanthapuram meeting" എന്ന ശീർഷകത്തിൽ Kerala Kaumudi English edition ഈ ബന്ധം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ അവലംബം ലേഖനത്തിൽ ഉണ്ട്.
- ചുരുക്കത്തിൽ ഇർഷാദ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ലേഖനത്തിൽ നിലവിലുള്ള അവലംബങ്ങൾ തന്നെ മറുപടി നൽകുന്നു. The Hindu Opinion, Times of India, New Indian Express, manoramaonline, Kerala Kaumudi എന്നിവ ഫെബ്രുവരിയിൽ — അതായത് യാത്ര കഴിഞ്ഞ ശേഷം — ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. "ജനുവരിക്ക് ശേഷം ഒന്നുമില്ല" എന്ന വാദം വസ്തുതാവിരുദ്ധമാണ്.
- ഈ ചർച്ചയിൽ കാര്യനിർവ്വാഹകർ ലഭ്യമായ അവലംബങ്ങൾ — പ്രത്യേകിച്ച് ഫെബ്രുവരി മാസത്തിലെ ദേശീയ മാധ്യമ റിപ്പോർട്ടുകൾ — നേരിട്ട് പരിശോധിച്ച് ഒരു അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 17:36, 18 മേയ് 2026 (UTC)
- കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല Ajeeshkumar4u (സംവാദം) 05:14, 20 ഡിസംബർ 2025 (UTC)
- കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല Ajeeshkumar4u (സംവാദം) 05:13, 20 ഡിസംബർ 2025 (UTC)
- ആന്റണി കാട്ടിപ്പറമ്പിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത കണ്ണൻഷൺമുഖം (സംവാദം) 16:55, 31 ഒക്ടോബർ 2025 (UTC)
- ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 17:22, 14 നവംബർ 2025 (UTC)
എതിർക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു പ്രാദേശിക മത സമൂഹത്തിന്റെ തലവനോ പ്രതിനിധിയോ എന്ന നിലയിൽ ഈ വ്യക്തി ശ്രദ്ധേയനാണ്. കൂടാതെ നിരവധി വാർത്താ ഔട്ട്‌ലെറ്റുകളിലും സോഷ്യൽ മീഡിയയിലും ഇദ്ദേഹത്തെപ്പറ്റി നിരവധി ലേഖനങ്ങളുണ്ട്. എന്റെ നിഗമനത്തിൽ ശ്രദ്ധേയത മാനദണ്ഡങ്ങൾ ഈ ആർട്ടിക്കിൾ പാലിക്കുന്നുണ്ട് അതുകൊണ്ട് ഇത് ഒഴിവാക്കണ്ട ആവശ്യകത തോന്നുന്നില്ല. Kaeez06 (സംവാദം) 07:44, 23 നവംബർ 2025 (UTC)
- ആൽബ്രൈറ്റ് സിൻഡ്രോം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വളരെ വികലമായ ലേഖനം. ഭാഷയും വസ്തുതകളും കൂടുതൽ ലളിതമായി വ്യാപകമായി മാറ്റിയെഴുതേണ്ടതുണ്ട്. മായ്ച്ച് വീണ്ടും എഴുതാൻ ശ്രമിക്കേണ്ടിവരും. രൺജിത്ത് സിജി {Ranjithsiji} ✉ 16:58, 5 സെപ്റ്റംബർ 2025 (UTC)
- പേറ്റന്റ് ഡക്ടസ് ആർട്ടീരിയോസിസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
അപൂർണ്ണ വിവർത്തനം. മായ്ച്ച് വീണ്ടും വിവർത്തനം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 16:41, 5 സെപ്റ്റംബർ 2025 (UTC)
- ആൻഡ്രോപോസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല. ഇംഗ്ലീഷ് താളിൽ നിന്ന് വിവർത്തനം ചെയ്യുന്നതാവും ഉചിതം. Irshadpp (സംവാദം) 13:10, 29 ഏപ്രിൽ 2025 (UTC)
