വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒക്ടോബർ 13
ഒക്ടോബർ 10
ഒക്ടോബർ 8
ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു.
ഒക്ടോബർ 7
രാജ്യാന്തര ആണവോർജ ഏജൻസിയുടെ തലവൻ മുഹമ്മദ് എൽബറാദി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി.
ഒക്ടോബർ 4
ഒക്ടോബർ 3
സെപ്റ്റംബർ 27
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വ൯ ജയം.
സെപ്റ്റംബർ 11
യു. എസ്. ഓപ്പൺ ടെന്നീസിൽ സ്വിറ്റ്‌സർലന്റിന്റെ റോജർ ഫെഡറർ, ബെൽജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സ് എന്നിവർ യഥാക്രമം പുരുഷ, വനിതാ ചാമ്പ്യന്മാരയി. ഇന്ത്യയുടെ മഹേഷ് ഭൂപതിക്ക് മിക്സഡ് ഡബിൾസ് കിരീടം.
സെപ്റ്റംബർ 10
ജപ്പാൻ പൊതുതിരഞ്ഞെടുപ്പിൽ ജുനിചിറൊ കോയ്സുമിയുടെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടി വീണ്ടും അധികാരത്തിലേക്ക്.
സെപ്റ്റംബർ 9
ഈജിപ്റ്റിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹോസ്നി മുബാറക്ക് വീണ്ടും വിജയിച്ചു.
സെപ്റ്റംബർ 4
ഇൻഡോനേയിഷ്യലെ മെഡാനിൽ മ൯ഡാല എയർലൈ൯സ് വിമാനം ജനവാസ കേന്ദ്രത്തിനു മീതെ തകർന്നു വീണ് 111 യാത്രക്കാരുൾപ്പടെ 141 പേർ മരിച്ചു.
സെപ്റ്റംബർ 2
സാനിയ മിർസ ഏതെങ്കിലും ഗ്രാ൯ഡ്സ്ലാം ടൂണമെന്റിലെ അവസാന 16ൽ എത്തുന്ന ആദ്യ ഇന്ത്യൻ ടെന്നിസ് താരമായി.
സെപ്റ്റംബർ 1
കത്രീന ചുഴലിക്കാറ്റിന്റെ ഉപഗ്രഹ മാപ്പിങങ് ചിത്രം
കത്രീന ചുഴലിക്കൊടുങ്കാറ്റിനെത്തുട൪ന്ന് വെള്ളത്തിനടിയിലായ ന്യൂഓർലിയ൯സിൽ നിന്നും മുഴുവ൯ ജനങ്ങളെയും മാറ്റിപ്പാ൪പ്പിക്കാ൯ ശ്രമം. ആയിരത്തോളം പേർ ഇതുവരെ മരിച്ചു.
ഓഗസ്റ്റ് 31
ഇറാഖിലെ ബാഗ്‌ദാദിൽ ടൈഗ്രിസ് നദിക്കു കുറുകെയുള്ള പാലത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആയിരത്തോളം പേർ മരിച്ചു. പാലത്തിൽ ചാവേർ ബോംബുകളുണ്ടെന്ന നുണപ്രചരണത്തെത്തുടർന്നാണ് ദുരന്തമുണ്ടായത്.
ഓഗസ്റ്റ് 29
കത്രീന ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് ലൂയിസിയാനയിലെ ന്യൂ ഓർലിയ൯സിൽ നിന്നും ജനങ്ങളെ മാറ്റിപ്പാ൪പ്പിക്കുന്നു.
ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ സിംബാബ്‌വേയെ 161 റൺസിനു പരാജയപ്പെടുത്തി.
ഓഗസ്റ്റ് 28
ഇറാഖ് ദേശീയ അസംബ്ലി അംഗങ്ങൾ ഭരണഘടനയുടെ കരടു രേഖയിൽ ഒപ്പുവച്ചു. ഒക്ടോബർ 15ലെ അഭിപ്രായ വോട്ടെടുപ്പു ബഹിഷ്കരിക്കാഇന്ത്യ൯ സുന്നി കക്ഷികളുടെ ആഹ്വാനം.
ഭീകരതെക്കെതിരെയുളള പോരാട്ടത്തിലും രാജ്യത്തിന്റെ പുനർനി൪മ്മാണത്തിലും അഫ്ഗാനിസ്ഥാന് എല്ലാ സഹായങ്ങളും നൽകുമെന്ന് ഇന്ത്യ൯ പ്രധാനമന്ത്രി മ൯മോഹ൯ സിംഗ്.
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബ൪ 24നും 26നും വോട്ടെടുപ്പ്.