close
ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതുക്കുക

തിരുത്തുക

<< മേയ് 2026 >>

മേയ് 8-14

വലിയ വേലിത്തത്ത
വലിയ വേലിത്തത്ത

തത്തയുടെ രൂപസാദൃശ്യമുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ വേലിത്തത്തകളിൽ വലിപ്പം കൂടിയ വർഗ്ഗമാണ്‌ വലിയ വേലിത്തത്ത. ഉത്തര-മദ്ധ്യ ഭാരതത്തിലും പാകിസ്താനിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കാങ്കോലിൽ ഒരു പറ്റം പ്രജനനം നടത്തുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പച്ചനിറമുള്ള ഈ പക്ഷിക്ക് അരയ്ക്കു താഴെ വാലുൾപ്പെടെ കടും നീല നിറവും താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറവുമാണ്.

ഛായാഗ്രഹണം: ചള്ളിയാൻ