close
ഉള്ളടക്കത്തിലേക്ക് പോവുക

ഫലകം:2026/മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2026 ഏപ്രിൽ വാർത്താ നാൾവഴി

[മൂലരൂപം തിരുത്തുക]

പ്രധാന സംഭവവികാസങ്ങൾ

2026 മെയ് 1 വെള്ളിയാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 18

ലോകം

  • രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, മന്ത്രിമാർ, എംപിമാർ എന്നിവരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് നേപ്പാൾ സർക്കാർ.
  • നേപ്പാളിൽ പെട്രോളിന് 2 രൂപയും ഡീസലിന് 12 രൂപയും കുറഞ്ഞു
  • മൊജ്തബ ഖമേനി ആരോഗ്യവാനാണ്, കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുവെന്ന് ഇറാൻ
  • ഈ ദിവസം അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെമ്പാടും മെയ് ദിനാഘോഷങ്ങൾ നടന്നു.
  • പ്രാദേശിക സ്ഥിരത ലക്ഷ്യമിട്ട് ഇറാൻ ഔദ്യോഗികമായി പുതുക്കിയ ഒരു സമാധാന നിർദേശം പാകിസ്ഥാനുമായി പങ്കുവെച്ചു. ആഗോള ഊർജ വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനാണ് പുതുക്കിയ നിർദേശത്തിൽ മുൻഗണന നൽകിയിരിക്കുന്നത് [1].
  • അടുത്ത ആഴ്ച മുതൽ യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്നു അമേരിക്കൻ രാഷ്ട്രപതി ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പു നല്കി. നേരത്തെ ധാരണയിലെത്തിയ വ്യാപാര കരാർ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം ആരോപിച്ചു[2].
  • ജർമ്മനിയിലെ യു.എസ്. സൈനികരുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.ജർമ്മനിയിലെ വിവിധ താവളങ്ങളിലായി നിലവിൽ 36,000-ത്തിലധികം യു.എസ്. സൈനികരുണ്ട്. ഇതിൽ നിന്ന് 5,000 സൈനികരെ തിരികെ വിളിക്കാനാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് (പെന്റഗൺ) തീരുമാനിച്ചിരിക്കുന്നത്. [3]

ഇന്ത്യ

  • പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മാൻന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ വൻ ഭൂരിപക്ഷത്തോടെ വിശ്വാസ വോട്ട് നേടി. അന്താരാഷ്ട്ര തൊഴിലാളി ദിനമായ ഈ ദിവസം ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് സർക്കാർ വിശ്വാസപ്രമേയം പാസാക്കിയത്. 117 അംഗങ്ങളുള്ള നിയമസഭയിൽ 93 എം.എൽ.എമാർ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. ആം ആദ്മി പാർട്ടിക്ക് സഭയിൽ നിലവിൽ 92 എം.എൽ.എമാരാണുള്ളതെങ്കിലുംസ്വതന്ത്ര അംഗങ്ങളുടെയും മറ്റും പിന്തുണയോടെ 93 വോട്ടുകൾ നേടി. പ്രമേയത്തിന് എതിരെ വോട്ടുകളൊന്നും രേഖപ്പെടുത്തിയില്ല.പ്രതിപക്ഷാംഗങ്ങൾ വോട്ടെടുപ്പ് സമയത്ത് സഭയിൽ ഹാജരായിരുന്നില്ല. ഏപ്രിൽ 24-ന് ആം ആദ്മി പാർട്ടിയുടെ ഏഴ് രാജ്യസഭ എം.പിമാർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതോടെ പഞ്ചാബ് സംസ്ഥാന സർക്കാരിൽ വിള്ളലുണ്ടെന്ന ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രചാരണങ്ങൾക്ക് മറുപടി നൽകാനാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അപ്രതീക്ഷിതമായി വിശ്വാസ വോട്ട് തേടിയത്. ചട്ടങ്ങൾ പ്രകാരം അടുത്ത ആറ് മാസത്തേക്ക് സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് സാധിക്കില്ല. ഇത് ഭരണകക്ഷിക്ക് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്.[4]
  • പശ്ചിമ ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാത്രം സൂപ്പർവൈസർമാരായി നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷൻറെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു
  • ബുദ്ധ പൂർണിമ ആഘോഷിച്ചു. ദൃക് പഞ്ചാംഗം അനുസരിച്ച്, എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ (പ്രകാശമുള്ള രണ്ടാഴ്ച) പൂർണ്ണിമ ദിനത്തിലാണ് ബുദ്ധ പൂർണിമ ആഘോഷിക്കുന്നത്. ബുദ്ധ പൂർണിമയെ വൈശാഖ പൂർണിമ എന്നും വിളിയ്ക്കുന്നു. ഗൗതമ ബുദ്ധൻ ജനിച്ചതും, ജ്ഞാനോദയം നേടിയതും, മഹാപരിനിർവാണം നേടിയതും ഈ ദിവസമാണെന്ന് പറയപ്പെടുന്നു.

കേരളം

തിരുത്തുക


2026 മെയ് 02 ശനിയാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 19

ലോകം

  • കിഴക്കൻ യറുശലേമിൽ ഒരു ഫ്രഞ്ച് കത്തോലിക്കാ കന്യാസ്ത്രീക്ക് നേരെ ഒരു ഇസ്രായേൽ കുടിയേറ്റക്കാരൻ നടത്തിയ ആക്രമണത്തെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ്-നോയൽ ബാരറ്റ് 2026, മേയ് 02 ശനിയാഴ്ച അപലപിച്ചു.[5]കിഴക്കൻ ജെറുസലേമിലെ പഴയ നഗരത്തിൽ സിയോൺ പർവതത്തിന് സമീപമുള്ള സെനാക്കിൾ പരിസരത്തുവെച്ച് ഏപ്രിൽ 27-നാണ് ഫ്രഞ്ച് കന്യാസ്ത്രീയെ 36-കാരനായ ഇസ്രായേൽ കുടിയേറ്റക്കാരൻ ക്രൂരമായ മർദിച്ചത്[6].

ഇന്ത്യ

  • ഇ.വി.എമ്മിൽ കൃത്രിമമെന്ന് പരാതിയുണ്ടായ പശ്ചിമ ബംഗാളിലെ 15 കേന്ദ്രങ്ങളിൽ റീപോളിങ് നടന്നു. 90% പോളിംഗ്
  • പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം സൂപ്പർവൈസർമാരായി നിയമിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കുന്നതിൽ തെറ്റില്ലെന്നു പറഞ്ഞ സുപ്രീംകോടതി തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു.
  • ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലേയ്ക്കു കൂറുമാറിയ സന്ദീപ് പാഠക് എം.പി.ക്കെതിരെ ആം ആദ്മി പാർട്ടി ഭരിയ്ക്കുന്ന പഞ്ചാബിലെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പഞ്ചാബിലെ വ്യത്യസ്ത ജില്ലകളിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. സന്ദീപ് പാഠക് നിലവിൽ ഡൽഹിയിലാണ്.

കേരളം

  • എറണാകുളം ജില്ലയിലെ കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു.[7] [8]
  • മാധ്യമ പ്രവർത്തകൻ ഉണ്ണി എസ്. നായർ (53) അന്തരിച്ചു. പിടിഐ, ജീവൻ ടിവി, മനോരമ ന്യൂസ്, ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളിലായി 25 വർഷം വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയായിരുന്നു.

തിരുത്തുക


2026 മെയ് 03 ഞായറാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 20

ലോകം

  • ഹോർമൂസ് കടലിടുക്ക് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിനു കപ്പലുകളെ ഹോർമുസ് കടത്തിവിടാനും കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുമുള്ള യു.എസ്. നാവിക സേനയുടെ ദൗത്യം മെയ് 04 തിങ്കളാഴ്ച രാവിലെ ആരംഭിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെയ് 03 ഞായറാഴ്ച പ്രഖ്യാപിച്ചു. കടലിടുക്കിലൂടെയുള്ള രാജ്യാന്തര വ്യാപാരം സുരക്ഷിതമാക്കുകയാണ് ‘പ്രോജക്ട് ഫ്രീഡം’ ദൗത്യത്തിന്റെ ലക്ഷ്യം . ‘സ്വാതന്ത്ര്യദൗത്യം’ എന്നു പേരിട്ട ഈ സൈനികനടപടിയുടെ വിശദാംശങ്ങൾ ട്രംപ് വ്യക്തമാക്കിയില്ല. അനുമതിയില്ലാതെ കപ്പലുകൾ ഹോർമുസ് കടക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പ് ഇറാൻ ആവർത്തിച്ചു.
  • കരാറില്ലെങ്കിൽ ദുരന്തം ഉറപ്പെന്ന് ട്രംപ്; ഇറാനു നേരെ കടുത്ത മുന്നറിയിപ്പ്
  • തെക്കൻ ലെബാനോനിലെ വിവിധ മേഖലകളിൽ ഇസ്രയേൽ സൈന്യം ആക്രമണം കടുപ്പിച്ചതായി വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. സൗത്താർ അൽ-ഷർഖിയ എന്ന നഗരത്തിൽ ഇന്ന് മാത്രം ആറാം തവണയാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഈ നഗരത്തിൽ വ്യോമാക്രമണം നടത്തുന്നത്. ഖിർബെത് സെലം എന്ന നഗരത്തിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തി.
  • ഖാലിസ്ഥാൻ തീവ്രവാദികളെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കാനഡ പ്രഖ്യാപിച്ചു
  • നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ 1,500-ലധികം രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി
  • മേയ് 3 ആയ ഈ ദിനം ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാവർഷവും ആചരിക്കുന്ന ലോക പത്രസ്വാതന്ത്ര്യ ദിനം. [9] ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയുള്ള സാഹസിക യത്നത്തിൽ ഏർപ്പെടുന്നതിനിടയിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.

ഇന്ത്യ

കേരളം

  • കേരളത്തിൽ 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പൻറെ സംസ്കാരം നടന്നു.

തിരുത്തുക


2026 മെയ് 04 തിങ്കളാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 21

ലോകം

  • ഇറാനെതിരെ യു.എസ്. മുന്നോട്ടുവെച്ച നിബന്ധനകൾ വെട്ടിച്ചുരുക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് എസ്മായീൽ ബ​ഗായ്. നിലവിൽ യുദ്ധം അവസാനിപ്പിക്കുകയാണ് എന്നതിനാണ് മുൻ​ഗണന നൽകേണ്ടതെന്നും ന്യായമായ സമീപനമാണ് അമേരിക്കയിൽ നിന്ന് ഉണ്ടാകേണ്ടതെന്നും ബ​ഗായ് പറഞ്ഞു. സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത ഒരു പരിപാടിയിലാണ് ബ​ഗായിയുടെ പരാമർശം. [13]
  • ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി അമേരിക്ക മെയ് 04 തിങ്കളാഴ്ച ആരംഭിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യത്തിനു നേരെ ഇറാൻ ആക്രമണം നടത്തിയാൽ ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്ന് ഫോക്കസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ്നല്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രോജക്ട് ഫ്രീഡം എന്ന സേനീക ദൗത്യത്തെ തള്ളിക്കളഞ്ഞ് ഇറാൻ. ഇത് പ്രോജക്ട് ഡെഡ്‌ലോക്ക് ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പരിഹസിച്ചു.
  • ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനുനേരെ 2 മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. യുദ്ധക്കപ്പലിൽ മിസൈലേറ്റെന്ന വാർത്ത യുഎസ് നിഷേധിച്ചു. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പ്രവേശനകവാടത്തിൽ യുഎസ് യുദ്ധക്കപ്പലിനെ താക്കീതു നൽകി മടക്കി അയച്ചുവെന്ന് ഇറാൻ നാവികസേന പറഞ്ഞു.
  • യു.എ.ഇ.യിലും ഒമാനിലും വീണ്ടും ഇറാൻ വൈകിട്ട് ആക്രമണം നടത്തി; ഹോർമുസിൽ എണ്ണടാങ്കറും ആക്രമിച്ചു. വെടിനിർത്തലിന്റെ 26ാം ദിവസമാണു യു.എ.ഇ.ക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണമുണ്ടായത്. ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ ഡ്രോൺ അവശിഷ്ടം പതിച്ച് തീപടർന്നു . 3 ഇന്ത്യക്കാർക്ക് പരിക്കുണ്ട്.

ഇന്ത്യ

കേരളം


തിരുത്തുക


2026 മെയ് 05 ചൊവ്വാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 22

ലോകം

  • റഷ്യയും ഉക്രെയിനും പരസ്പരം വെടിനിർത്തൽ പ്രഖ്യാപിച്ചു.രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയുടെ പരാജയത്തിന്റെ 81-ാം വാർഷികത്തോടനുബന്ധിച്ച് മെയ് 8 വെള്ളിയാഴ്ചയും മെയ് 9 ശനിയാഴ്ചയും യുക്രെയിനിൽ റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചു. മെയ് 6 ബുധനാഴ്ച പുലർച്ചെ 12 മണി മുതൽ തന്റെ രാജ്യം വെടിനിർത്തൽ ആചരിക്കുമെന്നും ആ നിമിഷം മുതൽ റഷ്യയുടെ നടപടികൾക്ക് സമാനമായി പ്രതികരിക്കുമെന്നും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. വെടിനിർത്തലിന് അദ്ദേഹം അവസാന തീയതി നിശ്ചയിച്ചിട്ടില്ല.
  • യു.എ.ഇ.യെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യോമാക്രമണം നടത്തി.
  • കടൽ യാത്രകൾക്കിടയിൽ വിനോദസഞ്ചാരികളെ നടുക്കി ഹാന്റ വൈറസ് വ്യാപനം. എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിൽ ഹാന്റ വൈറസ് പടരുന്നത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാകാമെന്ന് ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ചു. ഇതിനോടകം മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. സാധാരണയായി എലികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ്, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നുവെന്നാണു ഭയക്കുന്നത്. അർജന്റീനയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഇപ്പോൾ കേപ് വെർഡെയിലെ പ്രയ തീരത്താണുള്ളത്.

ഇന്ത്യ

  • പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രിയും തൃണമൂല കോൺഗ്രസ് നേതാവുമായ മമത ബാനർജി പ്രഖ്യാപിച്ചു. രാജി സമർപ്പിക്കാൻ താൻ ഒരുക്കമല്ലെന്നും ബി.ജെ.പി. സീറ്റുകൾ മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. ഞാൻ പരാജയപ്പെട്ടിട്ടില്ല, അതു കൊണ്ട് ഞാൻ രാജ് ഭവനിലേക്ക് പോകേണ്ടതുമില്ല. ഞാൻ രാജി സമർപ്പിയ്ക്കില്ലെന്നും മമത പത്രപ്രവർത്തരോട് പറഞ്ഞു. [18]
  • പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ, ബരാസത്തിലെ മസ്ജിദ് ബാരി റോഡ് (Masjid Bari Road) ബിജെപി പ്രവർത്തകർ നേതാജി പള്ളി റോഡ് (Netaji Pally Road) എന്ന് പുനർനാമകരണം ചെയ്തു. പ്രദേശത്ത് ഭൂരിപക്ഷമുള്ള ഹിന്ദുക്കളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു മാറ്റം വരുത്തിയതെന്ന് പ്രാദേശിക ബിജെപി നേതാക്കൾ അവകാശപ്പെട്ടു. [19]
  • തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡി.എം.കെയുമായുള്ള ബന്ധം വേർപെടുത്തി, നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തെ (ടി.വി.കെ) പിന്തുണയ്ക്കാൻ ഔദ്യോഗികമായി തീരുമാനിച്ച് കോൺഗ്രസ്.
  • ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി ദേശീയ ചിഹ്നങ്ങളെ അവഹേളനം തടയുന്ന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചൊവ്വാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.[20]
  • പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊൽക്കത്തയിലെ ഐതിഹാസികമായ ന്യൂ മാർക്കറ്റിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം തകർത്തത് വലിയ സംഘർഷത്തിന് കാരണമായി. 2026 മെയ് 05 ചൊവ്വാഴ്ച രാത്രിയാണ് മാർക്കറ്റിനുള്ളിലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട മാർക്കറ്റ് യൂണിയന്റെ ഓഫീസ് കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് നിലംപരിശാക്കി. സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങൾ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സാമൂഹിക കമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.[21]
  • പഞ്ചാബിലെ അമൃതസരസ്സിൽ ഖാസ സൈനിക ക്യാമ്പിന് സമീപം ചൊവ്വാഴ്ച രാത്രി 10.50ഓടെ അതിശക്തമായ ശബ്ദത്തോടെ അപ്രതീക്ഷിത സ്ഫോടനം ഉണ്ടായി. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ കർശനമാക്കി.

[22] [23]

കേരളം

തിരുത്തുക


2026 മെയ് 06 ബുധനാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 23

ലോകം

  • ഇറാനുമായി ഉണ്ടാക്കാനൊരുങ്ങുന്ന കരാറിന്റെ പശ്ചാത്തലത്തിൽ ഹോർമുസിലെ സൈനിക നടപടികൾ താത്കാലികമായി നിർത്തിവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാന്റെയും മറ്റ് രാജ്യങ്ങളുടെയും അഭ്യർത്ഥനപ്രകാരമാണ് പ്രോജക്റ്റ് ഫ്രീഡം നിർത്തിവെക്കാൻ ധാരണയിലെത്തിയതെന്ന് ട്രംപ് പറഞ്ഞു.
  • വാർത്താ ചാനലായ സിഎൻഎന്നിന്റെ (CNN) സ്ഥാപകനും മാധ്യമ ഭീമനുമായ ടെഡ് ടർണർ (87) അന്തരിച്ചു. ടർണർ എന്റർപ്രൈസസ് ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചു. 'മൗത്ത് ഓഫ് ദ സൗത്ത്' എന്ന് വിളിപ്പേരുള്ള ടർണർ, ടെലിവിഷൻ വാർത്താ സംപ്രേഷണ രീതികളെ അടിമുടി മാറ്റുകയും ആഗോള വാർത്താ വിതരണത്തിൽ വൻ വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു.

ഇന്ത്യ

  • 2026 മെയ് 5 മുതൽ മെയ് 7 വരെ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം.2026 മെയ് 6-ന് ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമിനു രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി.
  • പശ്ചിമ ബംഗാളിലെ ബി.ജെ.പി.യുടെ വിജയത്തിൽ അവരെ അഭിനന്ദിച്ച ബിഎൻപിയുടെ ഇൻഫർമേഷൻ സെക്രട്ടറി അസീസുൽ ബാരി ഹെലാൽ, സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ പ്രകടനത്തെ പ്രശംസിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ട രീതിയിൽ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന തീസ്ത ജലവിതരണ പ്രശ്‌നത്തിൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ അസീസുൽ ബാരി ഹെലാൽ പറഞ്ഞു.
  • തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം നിയന്ത്രിക്കുന്ന 2023 ലെ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി ബുധനാഴ്ച നിരസിച്ചു
  • തമിഴ്നാട്ടിലെ കോൺഗ്രസ്-ടിവികെ സഖ്യം; കോൺഗ്രസ് പിന്നിൽ നിന്നും കുത്തിയെന്ന് ഡി.എം.കെ..
  • തമിഴ്നാട്ടിൽ ടി.വി.കെ. അധ്യക്ഷൻ വിജയ് മറ്റു ഭാരവാഹികൾക്കൊപ്പം ​ഗവർണറെക്കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അനുമതി തേടിയുള്ള കത്ത് നൽകിയെങ്കിലും സർക്കാർ രൂപീകരിക്കാൻ വിജയു്യിനു ഭൂരിപക്ഷമില്ലെന്ന് ​ഗവർണർ രാജേന്ദ്ര ആർലേക്കർ വ്യക്തമാക്കി. 118 എംഎൽഎമാരുടെ പിന്തുണക്കത്ത് നൽകിയാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാനാകൂ എന്ന് ​ഗവർണർ അറിയിച്ചു.
  • കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് ഓഫീസിന് നേരെ ബുൾഡോസർ നടപടി.
  • പശ്ചിമ ബംഗാളിലെ ബി.ജെ.പി. നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് മരിച്ചു

കേരളം

  • സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറൻ്റുകളും ബേക്കറികളും അടഞ്ഞ് കിടക്കുന്നു; പണിമുടക്ക് പൂർണ്ണം

തിരുത്തുക


2026 മെയ് 07 വ്യാഴാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 24

ലോകം

  • ഹാന്റ വൈറസ് ഒരു മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന
  • അമേരിക്കാ - ഇറാൻ ഹ്രസ്വകാല കരാർ യാഥാർത്ഥ്യമാകുന്നെന്ന സൂചന പാക്കിസ്താൻ നൽകി.
  • ഇസ്രായേൽ ബെയ്റൂട്ടിൽ ബോംബിട്ടു, ഹിസ്ബുള്ളയുടെ റാദ്വാൻ മേധാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇന്ത്യ

  • ജനസംഖ്യാ നിയന്ത്രണ നയങ്ങളും ഏക സിവിൽ കോഡും നടപ്പിലാക്കുന്നതിന് പൊതുജന സഹകരണവും ദീർഘവീക്ഷണവും ആവശ്യമാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. മൈസൂരുവിലെ ജെ.എസ്.എസ് മഹാവിദ്യാപീഠത്തിൽ 'ദേശീയ വികസനത്തിന് സാമൂഹിക സൗഹാർദം ഒരു ഉൾപ്രേരകം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ശേഷം നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. [24]
  • പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജിവയ്ക്കാൻ വിസമ്മതിച്ച മമത ബാനർജി സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടു. നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്ന് ഗവർണർ. [25]
  • സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റു മരിച്ചസംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ടിഎംസി
  • രാവിലെ വിജയ് ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി.118 പേരുടെ പിന്തുണക്കത്ത് വേണമെന്ന നിലപാടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഉറച്ച് നിന്നു.
  • തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് സി.ജോസഫ് വിജയു്യെ സർക്കാർ രൂപീകരിക്കാൻ ഉടനടി ക്ഷണിക്കണമെന്ന് സി.പി.എം. തമിഴ്‌നാട് ഘടകം ഗവർണറോട് ആവശ്യപ്പെട്ടു. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 108 എംഎൽഎമാരുള്ള ടിവികെയാണ് നിലവിൽ സഭയിലെ വലിയ ശക്തി. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ വിജയ്, സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടും ഗവർണർ ക്ഷണം വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. [26]
  • ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നിയമസഭാ കക്ഷി യോഗംമെയ് 7-ന് നടന്നു. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, ഭരണഘടനാപരമായ സ്ഥിരത ഉറപ്പാക്കാൻ അടിയന്തര തീരുമാനങ്ങൾ എടുക്കാൻ പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയങ്ങൾ ഡിഎംകെ പാസാക്കി. ആറുമാസത്തേക്ക് ടിവികെ സർക്കാരിനെ ശല്യപ്പെടുത്തില്ലെന്ന് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ പ്രതികരിച്ചു.
  • ഡിഎംകെയും എഐഎഡിഎംകെയും സർക്കാർ രൂപീകരിച്ചാൽ 107 എംഎൽഎമാരും രാജിവയ്ക്കുമെന്ന് വിജയ്‌.
  • ഇന്ത്യാ മുന്നണിയിൽ നിന്ന് പിന്മാറുന്നതായി ഡി.എം.കെ.

കേരളം

  • കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ചേർന്നു. എ.ഐ.സി.സി. നിരീക്ഷകർ കേരളത്തിലെ എല്ലാ കോൺഗ്രസ് എം‌എൽ‌എമാരുമായും നേരിട്ട് സംസാരിച്ചു

തിരുത്തുക


2026 മെയ് 08 വെള്ളിയാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 25

ലോകം

  • മെയ് 7 നു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യു.കെ വൻ മുന്നേറ്റം നടത്തി. ഗ്രീൻ പാർട്ടിയും നേട്ടമുണ്ടാക്കി. ലേബർ പാർട്ടിക്കും പ്രധാനമന്ത്രി സ്റ്റാർമറിനും വൻ തിരിച്ചടി.[27]
  • ഹോർമുസ് കടലിടുക്കിൽ ഒരു മാസം പഴക്കമുള്ള ദുർബല വെടിനിർത്തലിനെ പരീക്ഷിക്കുന്നവിധത്തിൽ ഇറാനും അമേരിക്കയും പരസ്പരം ആക്രമണങ്ങൾ നടത്തി.[28] ഇറാനിലെ ഖേഷ്ം തുറമുഖത്തും ബന്ദർ അബ്ബാസിലും അമേരിക്ക നടത്തിയ എണ്ണ ടാങ്കർ ആക്രമണത്തിന് പിന്നാലെ യുഎസ് യുദ്ധക്കപ്പലുകൾ ഇറാൻ ആക്രമിച്ചു. പക്ഷേ ഇത് യുദ്ധം പുനരാരംഭിക്കുകയോ വെടിനിർത്തൽ അവസാനിപ്പിക്കുകയോ അല്ലെന്ന് അമേരിക്ക.[29]

ഇന്ത്യ

  • സി.പി.എം., സി.പി.ഐ., മുസ്‌ലിം ലീഗ് എന്നിവ പിന്തുണച്ചതോടെ 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ തമിഴക വെട്രി കഴകം (ടിവികെ) എത്തിയെന്നു വാർത്തവന്നു. ടിവികെ പാർട്ടി ആസ്ഥാനത്ത് വൻ ആഘോഷം നടന്നു.[30] എന്നാൽ116 പേരുടെ കത്ത് മാത്രമാണ് ലഭിച്ചതെന്നു ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരിക്കാൻ അനുമതി നൽകണമെന്ന ആവശ്യം ​ഗവർണർ വൈകീട്ട് തള്ളി.
  • തമിഴ്‌നാട്ടിൽ ബിജെപി 'ജനവിധി അസ്ഥിരപ്പെടുത്തുന്നു' എന്ന് സിപിഐ വിമർശനം.
  • ഉത്തര പ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടി; 30 നേതാക്കൾ ഒ.പി. രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയിൽ ചേർന്നു. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി ദേശീയ ജനാധിപത്യ സഖ്യത്തിന്റെഭാഗമാണ്.

തിരുത്തുക


2026 മെയ് 09 ശനിയാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 26

ലോകം

  • നാലു വർഷത്തിലേറെ നീണ്ട യുദ്ധത്തിന് വിരാമമിട്ട് ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകി റഷ്യ. യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പറഞ്ഞു. നയതന്ത്ര പരിഹാരം ആഗ്രഹിക്കുന്നുവെന്നും യുക്രെയ്നും റഷ്യയും ശാശ്വതമായ സമാധാനത്തിനുള്ള ധാരണയിലെത്തുകയാണെങ്കിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്നും പുടിൻ വ്യക്തമാക്കി. മോസ്‌കോയിൽ നടന്ന വിക്ടറി ഡേ പരേഡിനു ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പുടിൻ. (Putin says Ukraine war likely to end soon)
  • മിതവാദി വലതുപക്ഷ പാർട്ടിയായ തിസ്സയുടെ (Tisza) നേതാവ് നാൽപ്പത്തിയഞ്ചുകാരനായ പീറ്റർ മഗ്യാർ ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിക്ടർ ഓർബനെ പരാജയപ്പെടുത്തി ഏകദേശം ഒരു മാസത്തിന് ശേഷമാണ് അധികാര കൈമാറ്റം. ഇതോടെ ഓർബന്റെ 16 വർഷം നീണ്ടുനിന്ന ഭരണത്തിന് അന്ത്യമായി.
  • ഇസ്രയേൽ യുദ്ധവിമാനങ്ങൾ സോട്ടാർ നദിക്കരയിൽ വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. തെക്കൻ ലെബാനോനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നബതിയേയിലെ അൽ-ബയാദിന് സമീപത്തുള്ള ഒരു കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 23ആയി.[31]
  • ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ശ​നി​യാ​ഴ്ച താ​ര​ത​മ്യേ​ന ശാ​ന്ത​മാ​യ സ്ഥി​തി​യാ​യി​രു​ന്നു. ഇ​റാ​നു​മാ​യി ര​ണ്ട് മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ട്രം​പി​ൻറെ ഏ​റ്റ​വും പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളോ​ടു​ള്ള ഇ​റാ​ൻറെ മ​റു​പ​ടി​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് യു​എ​സ്. അ​മേ​രി​ക്ക​യു​ടെ നി​ർ​ദേ​ശം ഇ​റാ​ൻ വി​ല​യി​രു​ത്തു​ക​യാ​ണെ​ന്നും ഉ​ചി​ത​മാ​യ സ​മ​യ​ത്ത് പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു. [32]
  • കഴിഞ്ഞ വർഷം ക്രൈസ്തവർക്കും ക്രിസ്തീയ പ്രതീകങ്ങൾക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരേ 181 ആക്രമണസംഭവമുണ്ടായതായി മതസ്വാതന്ത്ര്യ ഡാറ്റാ സെൻറർ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. [33]

ഇന്ത്യ

  • അനിശ്ചിതത്തിനൊടുവിൽ തമിഴ്‌നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം അധികാരത്തിലേക്ക്‌. തമിഴക വെട്രി കഴകം നേതാവ് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറെ സന്ദർശിച്ച് 120 പേരുടെ പിന്തുണ ഉറപ്പാക്കുന്ന കത്ത് . നൽകി. സർക്കാർ രൂപീകരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ടിഎൻസിസി മേധാവി കെ സെൽവപെരുന്തഗൈ, സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം എന്നിവരും വിജയ്ക്കൊപ്പമുണ്ടായിരുന്നു. വി.സി.കെ.യുടെയും മുസ്ലിംലീഗിന്റെയും പിന്തുണ ഉറപ്പാക്കിയതോടെയാണ് 234 അംഗ നിയമസഭയിൽ ടിവികെയുടെ സീറ്റുകളുടെ എണ്ണം 120 ആയത്.
  • രാജ്യത്തിന്റെ അടുത്ത സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്.) ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ (റിട്ട.) കേന്ദ്ര സർക്കാർ നിയമിച്ചു. സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കും. നിലവിലെ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ മെയ് 30-ന് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
  • ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഈ നിയമനം.നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
  • പശ്ചിമ ബംഗാളിൽ ബി.ജെ.പി. നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിൽ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 11 മണിയ്ക്ക് നടന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവർ പങ്കെടുത്തു.
  • ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭിനന്ദിച്ചു
  • ബംഗാളിൽ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത ബാനർജി.
  • പഞ്ചാബ് കാബിനറ്റ് മന്ത്രിയും ആം ആദ്മി എംഎൽഎയുമായ സഞ്ജീവ് അറോറയുടെ വസതിയിൽ പുലർച്ചെ ഇഡി റെയ്ഡ്. സഞ്ജീവ് അറോറ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ.
  • പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസാമിയെ രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്ച നിയമിച്ചു. ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. മെയ് 13 ന് രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു."സത്യപ്രതിജ്ഞ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ എൻ രംഗസാമിയെ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രിയായി നിയമിക്കുന്നതിൽ രാഷ്ട്രപതിക്ക് സന്തോഷമുണ്ട് ," ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറഞ്ഞു.

കേരളം

  • ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ കേരള മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള കോൺഗ്രസിന്റെ ചർച്ചകൾ പൂർത്തിയായി. കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനം മല്ലികാർജ്ജുൻ ഖാർഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്നായിരിക്കും എടുക്കുകയെന്ന് എഐസിസി കേരള ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ്‌ മുൻഷി ദൽഹിയിൽ അറിയിച്ചു. ദൽഹിയിൽ നടന്ന യോഗത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവർ മൂന്ന് പേരും ഹൈക്കമാൻഡിന്റെ തീരുമാനത്തിന് ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

തിരുത്തുക


2026 മെയ് 10 ഞായറാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 27

ലോകം

  • യുഎസ് സമാധാന നിർദ്ദേശത്തോടുള്ള ഇറാന്റെ മറുപടി പാകിസ്ഥാൻ മധ്യസ്ഥർ വഴി ടെഹ്‌റാൻ സമർപ്പിച്ചതായി ഇറാനിലെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
  • രണ്ട് മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാൻറെ നിബന്ധനകൾ "തീർത്തും അംഗീകരിക്കാനാവില്ല"എന്ന് ട്രംപ് വ്യക്തമാക്കി.തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. "ഇറാൻറെ പ്രതിനിധികളുടെ മറുപടി ഞാൻ വായിച്ചു. എനിക്കത് ഇഷ്ടപ്പെട്ടില്ല - ഇത് തീർത്തും അംഗീകരിക്കാനാവില്ല!" ട്രംപ് കുറിച്ചു.

ഇന്ത്യ

തിരുത്തുക


2026 മെയ് 11 തിങ്കളാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 28

ലോകം

ഇന്ത്യ

കേരളം

  • കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിന്റെ പേര് തീരുമാനിയ്ക്കുവാൻ ഡൽഹിയിൽ കൂടിയാലോചനകൾ തുടരുന്നു. സർക്കാർ രൂപീകരണത്തെക്കുറിച്ചും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും അഭിപ്രായം തേടുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് നിരവധി മുതിർന്ന കേരള നേതാക്കളെ ദേശീയ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു.

തിരുത്തുക


2026 മെയ് 12 ചൊവ്വാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 29

ലോകം

  • ഇറാനിൽ യു.എ.ഇ. രഹസ്യമായി ആക്രമണം നടത്തുന്നുണ്ടെന്ന് 2026 മെയ് 11 തിങ്കളാഴ്ച വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തെന്നു റോയിട്ടർ വാർത്താ ഏജൻസി അറിയിച്ചു. ഇറാൻറെ ലാവൻ ദ്വീപിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഏപ്രിൽ മാസത്തിൽ നടന്ന രഹസ്യ ആക്രമണങ്ങളിൽ യുഎഇക്ക് പങ്കുള്ളതായി സൂചനയുണ്ടെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടുചെയ്തത്. ഈ രഹസ്യ സൈനിക നടപടികൾ ഇറാന്റെ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യുഎഇ നടത്തിയതെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടു വ്യക്തമാക്കുന്നു.[34]
  • മെയ് 7 നു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിനുപിന്നാലെ, മൂന്ന് മന്ത്രിമാർ രാജിവെച്ചു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന്, പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് പാർട്ടിക്കകത്തും പുറത്തും മുറവിളി ഉയർന്നതിനിടെയാണ് മന്ത്രിമാരുടെ രാജി. രാജിവെക്കാൻ സന്നദ്ധനല്ലെന്ന് സ്റ്റാർമർ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്ന് വനിതാ മന്ത്രിമാരുടെ രാജി.

ഇന്ത്യ

  • 2026 മെയ് 12-ലെ വാർത്തകളനുസരിച്ച് തമിഴക വെട്രി കഴകത്തിന്റെ മുതിർന്ന നേതാവായ ജെ.സി.ഡി. പ്രഭാകറിനെ തമിഴ്നാട് നിയമസഭയുടെ പുതിയ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുത്തു. ടിവികെയുടെ തന്നെ എം. രവിശങ്കറിനെ ഡെപ്യൂട്ടി സ്പീക്കറായും എതിരില്ലാതെ തിരഞ്ഞെടുത്തു.
  • തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായ ടിവികെ നേതാവ് വിജയ് തന്റെ ജയം പ്രവചിച്ച ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ചു. രാഷ്ട്രീയ നീക്കങ്ങളിൽ സഹായിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനുമാണ് നിയമനം.
  • സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ. ജനങ്ങളെ വിഭജിക്കുന്ന സനാതന ധർമം തുടച്ചുനീക്കണമെന്ന് പതിനേഴാം നിയമസഭായിലെ തന്റെ കന്നി പ്രസംഗത്തിൽ ഉദയനിധി ആവർത്തിച്ചു.[35]
  • അസമിൽ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
  • രാജസ്ഥാനിലെ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3 ന് നടത്തിയ നീറ്റ്-യുജി 2026 റദ്ദാക്കി.
  • ബംഗാൾ മുൻ മന്ത്രി സുജിത് ബോസിനെ 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു

• യുക്രെയ്നിൽ റഷ്യ 200 ഡ്രോണുകൾ പ്രയോഗിച്ചു


തിരുത്തുക


2026 മെയ് 13 ബുധനാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 30

ലോകം

  • ഇറാനെതിരെ ഇസ്രയേൽ- യുഎസ് സഖ്യം നടത്തുന്ന യുദ്ധത്തിനിടയിൽ സൗദി അറേബ്യ ഇറാനുള്ളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയ്ക്കെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങൾക്ക് പ്രതികാരമായി സൗദി അറേബ്യ നിരവധി പരസ്യപ്പെടുത്താത്ത ആക്രമണങ്ങൾ നടത്തിയതായി രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥർ വിശദീകരിച്ചു, രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയെ നേരിട്ട് ആക്രമിക്കാനുള്ള പരിമിതി മൂലം യുഎസിനു സൈനിക താവളങ്ങൾക്കായി സ്ഥലം നൽകിയ ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസിന്റെ സാമ്പത്തിക ശൃംഖലകൾക്ക് നേരെ ഇറാൻ‌ പ്രത്യാക്രമണം അഴിച്ചുവിടുന്നുണ്ട്.

ഇന്ത്യ

  • മണിപ്പൂരിലെ കാങ്‌പോക്‌പിയിൽ സായുധ സംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് സഭാനേതാക്കൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ നോണി ജില്ലയിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഭാര്യക്ക് പരിക്കേൽക്കുകയും ചെയ്തതു. മേഖലയിൽ സംഘർഷം കടുത്തതോടെ ഗ്രാമീണരെ ബന്ദികളായി പിടിച്ച് കൊണ്ടുപോയി. ബന്ദികളാക്കിയത് അധികവും സ്ത്രീകളെയാണ്.

തിരുത്തുക


2026 മെയ് 14 വ്യാഴാഴ്ച

[മൂലരൂപം തിരുത്തുക]

1201 മേടം 31

ലോകം

  • ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ താൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) സന്ദർശിച്ചതായും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു വെളിപ്പെടുത്തി. സന്ദർശനം സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലുമായുള്ള യുഎഇയുടെ സഹകരണം ക്ഷമിക്കാനാവാത്ത കുറ്റമാണെന്നും ഇതിന് മറുപടി നൽകേണ്ടി വരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇ.യെ സഹായിക്കാൻ ഇസ്രായേൽ തങ്ങളുടെ ഐറൺ ഡോം വ്യോമ പ്രതിരോധ സംവിധാനം അവിടെ വിന്യസിച്ചതായി ഇസ്രായേലിലെ യു.എസ്. അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചു.
  • ഇസ്രയേൽ സൈനിക തടങ്കലിൽ പലസ്തീൻ തടവുകാർക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന ലേഖനം പ്രസിദ്ധീകരിച്ചതിൽ ന്യൂയോർക്ക് ടൈംസിനും ലേഖനമെഴുതിയ നിക്കോളാസ് ക്രസ്റ്റോഫ് എന്ന മാധ്യമപ്രവർത്തകനുമെതിരെ ഇസ്രയേൽ സർക്കാർ മാനനഷ്ടത്തിന് കേസ് നൽകാനൊരുങ്ങുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈനിക തടങ്കലിൽ പലസ്തീൻ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങൾ വിശദീകരിക്കുന്നതായിരുന്നു ലേഖനം. [36]
  • ഇറാഖിലെ ഏറ്റവും വലിയ പാർലമെന്ററി സഖ്യമായ കോർഡിനേഷൻ ഫ്രെയിംവർക്കിന്റെ (Coordination Framework അതായത് ഏകോപന ചട്ടക്കൂട്) സമവായ സ്ഥാനാർത്ഥിയായി നിയുക്തലായ പ്രമുഖ വ്യവസായി അലി ഫാലിഹ് കാദിം അൽ-സൈദി (Ali Falih Kadhim al-Zaidi) 2026 മെയ് 14-ന് ഇറാഖ് പ്രധാനമന്ത്രിയായി ഔദ്യോഗികമായി അധികാരമേറ്റു.

ഇന്ത്യ

  • ഊർജ പ്രതിസന്ധിയെ തുടർന്ന് ഡൽഹിയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ആഴ്ചയിൽ രണ്ടുദിവസം സർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം ആയിരിക്കുമെന്നും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത അറിയിച്ചു. സാമ്പത്തിക സ്ഥിരതയും വിഭവങ്ങളുടെ മികച്ച ഉപയോഗവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഈ തീരുമാനം.
  • ഡൽഹി മദ്യനയക്കേസിൽ സിബിഐ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ഡൽഹി ഹൈക്കോടതി ജഡ്‌ജി സ്വർണകാന്ത ശർമ പിന്മാറി.
  • മൂന്ന് ക്രൈസ്‍തവ നേതാക്കളെയടക്കം കൊലപ്പെടുത്തിയതിന് പിന്നാലെ മണിപ്പുരിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നു. കുക്കി- സോ, നാഗ വിഭാഗങ്ങൾ പ്രഖ്യാപിച്ച ഹർത്താലിൽ മണിപ്പുരിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം തടസ്സപ്പെട്ടു.
  • മണിപ്പൂരിലെ കാങ്‌പോക്‌പി, സേനാപതി ജില്ലകളിൽ സായുധ ഗ്രൂപ്പുകൾ ബന്ദികളാക്കിയ 28 പേരെ മോചിപ്പിച്ചു. കുക്കി, നാഗ വിഭാഗങ്ങളിൽപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച കാങ്‌പോക്‌പിയിൽ മൂന്ന് സഭാനേതാക്കൾ യാത്രാ മധ്യേ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർന്നുള്ള സംഘർഷങ്ങളുടെ ഭാഗമായാണ് ഇവരെ ബന്ദികളാക്കി കൊണ്ടുപോയത്. മോചിപ്പിക്കപ്പെട്ടവരിൽ കൊൻസാഖുൽ ഗ്രാമത്തിൽ നിന്നുള്ള 12 നാഗാ സ്ത്രീകളും, സേനാപതി ജില്ലയിൽ തടവിലാക്കപ്പെട്ട 14 കുക്കി വിഭാഗക്കാരും ഉൾപ്പെടുന്നു. കുക്കി വിഭാഗത്തിലെ 4 പുരുഷന്മാർ, 10 സ്ത്രീകൾ എന്നിങ്ങനെയാണ് ബന്ദികളാക്കപ്പെട്ടിരുന്നത്. ഡോൺ ബോസ്‌കോയിലെ രണ്ട് സലേഷ്യൻ ബ്രദർമാരെയും സായുധ സംഘങ്ങൾ വെവ്വേറെ സ്ഥലങ്ങളിൽ വെച്ച് മോചിപ്പിച്ചു.
  • ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ നൽകിയ വിപ്പ് ലംഘിച്ചതിന് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഉൾപ്പെടെ 22 എംഎൽമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌‍പീക്കറെ കണ്ടതായി സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവർ നേതൃത്വം നൽകുന്ന എ.ഐ.എ.ഡി.എം.കെ. വിഭാഗം നിയോഗിച്ച വിപ്പ് സി. വിജയഭാസ്‌കർ പറഞ്ഞു. പരാജയകാരണങ്ങൾ ചർച്ചചെയ്യാൻ പളനിസ്വാമി പാർടി ജനറൽ കൗൺസിൽ വിളിക്കണമെന്നും ആവശ്യപ്പെട്ടു.[37]
  • നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സെൻസസ് ഭവന വിവര ശേഖരണ പ്രവർത്തനങ്ങൾ (Census House Listing) കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ (SIR) മൂന്നാം ഘട്ട സമയക്രമം നിശ്ചയിച്ചു. 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും വിവിധ ഘട്ടങ്ങളിലായി തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.[38]

കേരളം

തിരുത്തുക


2026 മെയ് 15 വെള്ളിയാഴ്ച

[മൂലരൂപം തിരുത്തുക]

1201 ഇടവം 01

  • ഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിയിൽ ഇറാൻ-യു.എ.ഇ. പോര്; സംയുക്ത പ്രസ്താവനയില്ലാതെ സമാപനം. ഇന്ത്യയുടെ അധ്യക്ഷതയിൽ 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം 2026 മെയ് 14 മുതൽ 15 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്നു. വിപുലീകരിച്ച 11 അംഗ ബ്രിക്സ് കൂട്ടായ്മയിലെ പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തു.
  • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഔദ്യോഗിക സന്ദർശനം നടത്തി. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുകയും ഔപചാരിക എതിരേൽപ്പ് നൽകുകയും ചെയ്തു. ഇരു നേതാക്കളും നടത്തിയ വിശദമായ ചർച്ചകളിൽ യു.എ.ഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് മോദി ആവർത്തിച്ചുറപ്പിക്കുകയും യു.എ.ഇ നേതൃത്വത്തോടും ജനങ്ങളോടുമുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
  • ഏഴാം തവണയും റിപ്പബ്ലിക് ഓഫ് ഉഗാണ്ടയുടെ പ്രസിഡന്റ് ആയി ജനറൽ യോവേരി കഗുട്ട മുസേവേനി അധികാരമേറ്റെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ നൈപുണ്യ വികസന-സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിയുമായ ജയന്ത് ചൗധരി ഇന്ത്യയെ പ്രതിനിധീകരിച്ചു. [39]
  • പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ചാവേർ ആക്രമണം; 15 സൈനികർ കൊല്ലപ്പെട്ടു.

ഇന്ത്യ

  • രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു.
  • ദീർഘനാളത്തെ തർക്കങ്ങൾക്കൊടുവിൽ ചരിത്രസ്‌മാരകങ്ങളിലൊന്നായ മധ്യപ്രദേശിലെ ഭോജ്‌ശാല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി. വിധിയ്‌ക്ക് പിന്നാലെ ജില്ലയിലുടനീളം സുരക്ഷ കർശനമാക്കി ധാർ ജില്ലാ ഭരണകൂടം. ജില്ലയിലെ ഭോജ്‌ശാല സമുച്ചയത്തിലും പരിസരത്തും ക്രമസമാധാന പാലനത്തിനായി 1,200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലുടനീളം നിരോധനാജ്ഞയും ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. പ്രസിദ്ധമായ ഭോജ്‌ശാലയെ ഒരു സരസ്വതി ക്ഷേത്രമായാണ് ഹിന്ദു സമൂഹം കണക്കാക്കുന്നത്. എന്നാൽ മുസ്‌ലീമുകൾ സമുച്ചയം കമൽ മൗല പള്ളിയാണെന്നും ജൈനസമൂഹത്തിൽ നിന്നുള്ളവർ മധ്യകാല ജൈന ക്ഷേത്രവും ഗുരുകുലവുമാണെന്നും നിരന്തരം അവകാശപ്പെടുന്നു.

കേരളം

  • എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയ ശതമാനം

തിരുത്തുക


2026 മെയ് 16 ശനിയാഴ്ച

[മൂലരൂപം തിരുത്തുക]

1201 ഇടവം 02

  • റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മെയ് 19 മുതൽ 20 വരെ ചൈന സന്ദർശിക്കും
  • ലെബാനോനിൽ ഇസ്രായേൽ ആക്രമണം, മൂന്ന് പേർ കൊല്ലപ്പെട്ടു
  • ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (DRC പഴയ സയർ രാജ്യം) ഇറ്റൂരി പ്രവിശ്യയിൽ എബോള വൈറസ് ബാധിച്ച് 80-ലധികം പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ സ്ഥിരീകരിച്ചു. രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ, രോഗം മറ്റ് അയൽരാജ്യങ്ങളിലേക്കും (ഉഗാണ്ട, ദക്ഷിണ സുഡാൻ) പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആഫ്രിക്കൻ സി.ഡി.സിയുടെ (Africa CDC) നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ കണ്ടെത്തിയിരിക്കുന്നത് വളരെ വേഗത്തിൽ പടരുന്നതും അപൂർവ്വവുമായ 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന വൈറസ് വകഭേദമാണ്. ഈ പ്രത്യേക വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനോ ഫലപ്രദമായ പ്രത്യേക ചികിത്സയോ ലഭ്യമല്ല.
  • പതിനെട്ടാം നൂറ്റാണ്ടിൽ കടത്തിക്കൊണ്ടുപോയ പതിനൊന്നാം നൂറ്റാണ്ടിലെ ചോള രാജവംശത്തിലെ ചേപ്പേടുകൾ (ചെമ്പുതകിടുകൾ) നെതർലാൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദർശനത്തിനിടയിലാണ് ചെമ്പ് തകിടുകൾ ഇന്ത്യക്ക് തിരികെ നൽകിയത്.

തിരുത്തുക


2026 മെയ് 17 ഞായറാഴ്ച

[മൂലരൂപം തിരുത്തുക]

1201 ഇടവം 03

ലോകം

തിരുത്തുക


2026 മെയ് 18 തിങ്കളാഴ്ച

[മൂലരൂപം തിരുത്തുക]

1201 ഇടവം 04


തിരുത്തുക


കവാടം:സമകാലികം/2026 മേയ് 19 കവാടം:സമകാലികം/2026 മേയ് 20 കവാടം:സമകാലികം/2026 മേയ് 21 കവാടം:സമകാലികം/2026 മേയ് 22 കവാടം:സമകാലികം/2026 മേയ് 23 കവാടം:സമകാലികം/2026 മേയ് 24 കവാടം:സമകാലികം/2026 മേയ് 25 കവാടം:സമകാലികം/2026 മേയ് 25 കവാടം:സമകാലികം/2026 മേയ് 26 കവാടം:സമകാലികം/2026 മേയ് 27 കവാടം:സമകാലികം/2026 മേയ് 28 കവാടം:സമകാലികം/2026 മേയ് 29 കവാടം:സമകാലികം/2026 മേയ് 30 കവാടം:സമകാലികം/2026 മേയ് 31

തിരുത്തുക

  1. യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമാധാന കരാർ നിർദേശിച്ച് ഇറാൻ; കൈമാറിയത് പാകിസ്ഥാൻ വഴി ന്യൂസ് 18 2026 മെയ് 1, രാത്രി 9:12 IST
  2. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും 25% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി ന്യൂസ് 18, 2026 മെയ് 1, രാത്രി 9:51
  3. ഇറാനെച്ചൊല്ലി പോര്, ജർമ്മനിയോട് ഇടഞ്ഞ് ട്രംപ്; 5000 സൈനികരെ പിൻവലിക്കാൻ ഉത്തരവ് പ്രസിദ്ധീകരിച്ചത്: 02 മെയ് 2026, രാവിലെ 08:10 IST
  4. പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മാൻ സർക്കാർ വിശ്വാസ വോട്ട് നേടി; ആം ആദ്മി പാർട്ടിക്ക് കരുത്തായി 93 അംഗങ്ങളുടെ പിന്തുണ- മാധ്യമം. 2026 മെയ് 1 രാത്രി 8:06
  5. വിശുദ്ധ നാട്ടിൽ പെരുകുന്ന ക്രിസ്ത്യൻ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി- അനഡോലു ഏജൻസി 2026 മേയ് 02
  6. യെറുശലേമിൽ ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരെ തീവ്ര ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾ വർധിക്കുന്നതിൽ ആഗോളതലത്തിൽ ആശങ്ക ശക്തം.- മാധ്യമം, 2026 മേയ് 1
  7. കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം- ഏഷ്യാനെറ്റ്, മെയ് 02 2026, രാത്രി 09:50 IST
  8. സമകാലിക മലയാളം 02 May 2026, രാത്രി 10:36
  9. ലോക പത്രസ്വാതന്ത്ര്യ ദിനം മെയ് 3
  10. പത്രസ്വതാന്ത്ര്യം ആക്രമിക്കപ്പെടുന്നു; ലോക പത്രസ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ അധപതനത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ് ഡൂൾന്യൂസ് 2026 മെയ് 03, ഉച്ചയ്ക്ക് 01:18 IST
  11. അതീവ ഗുരുതരനിലയിൽ: ഇന്ത്യ 157-ാം സ്ഥാനത്ത്; പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ മാതൃഭൂമി 2026 മെയ് 02, വൈകുന്നേരം 04:57 IST
  12. Nishant launches Sadbhav Yatra from Bihar’s West Champaran
  13. അനാവശ്യ നിബന്ധനകൾ ഒഴിവാക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് - ദേശാഭിമാനി 2026 മെയ് 04, വൈകുന്നേരം 07:01
  14. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ- നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്: പ്രവണതകളും ഫലങ്ങളും മെയ്- 2026
  15. കേരള കൗമുദി ചൊവ്വാഴ്ച 05 മെയ്, 2026 | പുലർച്ചെ 1:06
  16. ടി.വി.കെ.യുമായുള്ള സഖ്യം സംബന്ധിച്ച് ചർച്ച ചെയ്തതിനു ശേഷം മാത്രമേ തീരുമാനമെന്ന് കെ.സി. വേണുഗോപാൽ. -ഇന്ത്യാടുഡെ 2026 മെയ് 04 ഉച്ചകഴിഞ്ഞ് 3:35
  17. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ- കേരള നിയമസഭാ തിരഞ്ഞെടുപ്പു ഫലം. മെയ്- 2026
  18. തൃണമൂൽ തോറ്റിട്ടില്ലെന്ന് മമത മെട്രോ വാർത്ത 2026 മെയ് 05, വൈകുന്നേരം 5:27
  19. Hours After Bengal Landslide Win, BJP Workers Rename Barasat's 'Masjid Bari Road' To 'Netaji Palli Road'- Republic World 5 May 2026 at 20:37 IST
  20. ദേശീയഗാനത്തിന് നിലവിൽ ലഭിക്കുന്ന അതേ നിയമപരിരക്ഷ വന്ദേ മാതരത്തിനും ലഭ്യമാക്കുന്നതിനായി, ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്ന നിയമത്തിൽ (Prevention of Insults to National Honour Act) ഭേദഗതി വരുത്താൻ സർക്കാർ അംഗീകാരം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. -മാതൃഭൂമി 2026 മെയ് 06, രാത്രി 09:07 IST
  21. ബംഗാളിൽ അതിനാടകീയ രംഗങ്ങൾ, ടിഎംസി തോറ്റതിന് പിന്നാലെ വന്നത് ബുൾഡോസർ എത്തി; തൃണമൂൽ ഓഫീസ് തകർത്തതായി പരാതി. - ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യൻ മാനക സമയം 2026 മെയ് 06, പുലർച്ചെ 12:54
  22. സ്ഫോടനത്തിൽ ഇതുവരെ ഒരുവിധ ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല ഇടിവി ഭാരത്, ഇന്ത്യൻ മാനക സമയം 2026 മെയ് 6, രാവിലെ 10:53
  23. BSF ആസ്ഥാനത്തിന് പുറത്ത് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, പിന്നാലെ അമൃത്സറിൽ സ്‌ഫോടനം; പഞ്ചാബിൽ ജാഗ്രത മാതൃഭൂമി ഇന്ത്യൻ മാനക സമയം 2026 മെയ് 06, 10:07
  24. ഏക സിവിൽ കോഡ് നടപ്പിലാക്കാൻ പൊതുജന സഹകരണം അനിവാര്യമെന്ന് ആർ.എസ്.എസ് മേധാവി.-ഇന്ത്യാടുഡെ, 2026 മെയ് 07
  25. രാജിവയ്ക്കാതെ മമത, ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ; പക്ഷേ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിസന്ധി; 'പ്രീതി പിൻവലിക്കേണ്ടിവരും' ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യൻ മാനക സമയം 2026 മെയ് 07, രാത്രി 08:11
  26. തമിഴ്നാട്ടിൽ നിർണായകമായ നിലപാടുമായി സിപിഎം; 108 എംഎൽഎമാരുള്ള വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം, ഗവർണറോട് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യൻ മാനക സമയം 2026 മെയ് 07, രാത്രി 07:57
  27. തദ്ദേശ തെരഞ്ഞെടുപ്പ്: ബ്രിട്ടണിൽ തീവ്രവലതുപക്ഷത്തിന് ആധിപത്യം, ലേബർ പാർട്ടിക്കും സ്റ്റാർമറിനും വൻ തിരിച്ചടി - ഡൂൾന്യൂസ് 2026 മെയ് 09, രാവിലെ 08:20
  28. ഇറാൻ-യുഎസ് സമാധാന കരാർ: അനിശ്ചിതത്വം തുടരുന്നു - ദീപിക ഇന്ത്യൻ മാനക സമയം 2026 മെയ് 10, പുലർച്ചെ12:25
  29. US military strikes Iran's Qeshm Port, Bandar Abbas, reports Fox News എ.എൻ.ഐ. 2026 മെയ് 08, ഇന്ത്യൻ മാനക സമയം പുലർച്ചെ 02:48
  30. മനോരമ ഓൺലൈൻ മെയ് 08, 2026 07:21 PM IST
  31. ലബനനിൽ ഇസ്രയേൽ ആക്രമണം, നാല് മരണം. - ദീപിക ഇന്ത്യൻ മാനക സമയം 2026 മെയ് 10, പുലർച്ചെ 04:18
  32. ഹോർമുസ് കടലിടുക്ക് ശാന്തം. - ദീപിക ഇന്ത്യൻ മാനക സമയം 2026 മെയ് 10, പുലർച്ചെ 04:18
  33. ഇസ്രയേലിൽ ക്രൈസ്തവവിരുദ്ധ അതിക്രമങ്ങൾ വർധിക്കുന്നു - ദീപിക ഇന്ത്യൻ മാനക സമയം 2026 മെയ് 9 രാത്രി 11:48
  34. ഇറാനിൽ യുഎഇ രഹസ്യമായി ആക്രമണം നടത്തുന്നുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു- റോയിട്ടേഴ്‌സ്. UAE has been secretly carrying out attacks on Iran, WSJ reports (റോയിട്ടേഴ്‌സ്) മെയ് 12, 20261:59 AM GMT
  35. 'സനാതന ധർമ്മം ഇല്ലാതാക്കണം'; നിലപാട് ആവർത്തിച്ച് ഉദയനിധി; സഭയിൽ വിജയ് സർക്കാരിനെതിരെ കടന്നാക്രമണം- സമകാലിക മലയാളം 12 May 2026, 4:55 pm
  36. ഇസ്രയേൽ സൈനികരെ അപകീർത്തിപ്പെടുത്തുന്ന ലേഖനം; ന്യൂയോർക്ക് ടൈംസിനെതിരെ കേസ് നൽകുമെന്ന് നെതന്യാഹു. - ദേശാഭിമാനി 2026 മെയ് 15, രാവിലെ 07:59
  37. എഐഎഡിഎംകെയിലെ ഭിന്നത രൂക്ഷം. ഭൂരിപക്ഷം എംഎൽഎമാരും തങ്ങൾ‌ക്കൊപ്പമാണെന്ന് സി വി ഷൺമുഖം, എസ് പി വേലുമണി എന്നിവർ നേതൃത്വം നൽകുന്ന വിഭാഗം അവകാശപ്പെട്ടു.- ദേശാഭിമാനി 2026 മെയ് 15, പുലർച്ചെ 12:00
  38. വോട്ടർ പട്ടിക പുതുക്കൽ - മൂന്നാം ഘട്ടം- ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 2026 മെയ് 14 ഉച്ചയ്ക്ക് 2:19
  39. ഉഗാണ്ട പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരി ഇന്ത്യയെ പ്രതിനിധീകരിച്ചു. -ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, 2026 മെയ് 15 രാത്രി 8:10
  40. ടീം വി.​ഡി.​എ​സ് അ​ധി​കാ​ര​മേ​റ്റു; ആദ്യ മന്ത്രിസഭാ യോഗം ഉടൻ ദീപിക 2026 മെയ് 18, ഉച്ചയ്ക്ക് 12:30
"https://ml.wikipedia.org/w/index.php?title=ഫലകം:2026/മേയ്&oldid=4619116" എന്ന താളിൽനിന്ന് ശേഖരിച്ചത്